പൂച്ചരാവില്‍ തെണ്ടാനിറങ്ങി ഈര്‍ച്ചക്കാരുടെയാല കണ്ടു തട്ടും കെട്ടി തടിയും നിരത്തി മുട്ടുകൊടുത്തോരാലകണ്ടു (ഈച്ചയും പൂച്ചയും കഞ്ഞിവെച്ചു )
ആഞ്ഞിലിത്തടി പാതിപിളര്‍ന്നതി- ലാപ്പുവെച്ചതോ കണ്ടുരെസിച്ചു പൂച്ച തടിയില്‍ കയറിയിരുന്നു എന്നിട്ട്? എന്നിട്ട് ആപ്പുവലിച്ചൊരു തട്ടു കൊടുത്തു (ഈച്ചയും പൂച്ചയും കഞ്ഞിവെച്ചു )
ആപ്പു പോയപ്പൊ മരപ്പൊളിരണ്ടും വാലും കാലും അകത്തിട്ടു പൂട്ടി പൂച്ച വേദന തിന്നു മരിച്ചു.... അപ്പൊ.... അപ്പൊ? ഈച്ചയും കൂട്ടരും പൂച്ചയെ തിന്നു... (ഈച്ചയും പൂച്ചയും...)