Ee Vazhiyum Ee Marathanalum

1975
Lyrics
Language: English

Ee vazhiyum ee marathanalum
Poovanimarathakappulmethayum
Kalpanayeppurakottu kshanikkunnu
Kazhinja rangangal theliyunnu(ee vazhi.
Idavappathiyil kudayillathe
Ilanjimarachottil irunnu nammal..
Pandirunnu nammal....
Kudavumayi vanna varshamefhasundhari
Kulippichu ...namme..kulippichu (ee..)
Parannuvanna pavamaanam namme
Panineerdharayal poojichu veendum
Poojichu
Kulirakattuvan ninte kochu davaniye
Kudayay maatti nammal urummininnuuu...
Thammil urummininnoo....(ee vazhiyum...)
Language: Malayalam

ഈ വഴിയും ഈ മരത്തണലും
പൂവണിമരതകപ്പുൽമെത്തയും
കൽപനയെ പുറകോട്ടു ക്ഷണിക്കുന്നു
കഴിഞ്ഞ രംഗങ്ങൾ തെളിയുന്നു (ഈ വഴിയും)

ഇടവപ്പാതിയിൽ കുടയില്ലതെ
ഇലഞ്ഞിമരച്ചോട്ടിൽ ഇരുന്നു നമ്മൾ
പണ്ടിരുന്നു നമ്മൾ
കുടവുമായ്‌ വന്ന വർഷ മേഘസുന്ദരി
കുളിപ്പിച്ചു നമ്മെ കുളിപ്പിച്ചു (ഈ വഴിയും)

പറന്നുവന്ന പവമാനൻ നമ്മെ
പനിനീർ ധാരയൽ പൂജിച്ചു വീണ്ടും
പൂജിച്ചു
കുളിരകറ്റുവാൻ നിന്റെ കൊച്ചു ദാവണിയെ
കുടയായ്‌ മാറ്റി നമ്മൾ ഉരുമ്മിനിന്നു
തമ്മിൽ ഉരുമ്മിനിന്നു (ഈ വഴിയും...)
Movie/Album name: Aaranyakaandam
Artists