വാ ......ഒന്നു വാ......... വരില്ലേ എന്തൂട്ടാണീ പ്രേമമെന്ന് നിനക്കറിയില്ലേ എന്റെ രാധേ പ്രാണനാഥേ നിന്റെ മന്ദഹാസം കിലുങ്ങുമീ വൃന്ദാവനത്തിൽ വന്ന് മഞ്ഞു കൊള്ളും എന്നരികിൽ നീ വരില്ലേ (എന്തൂട്ടാണീ പ്രേമമെന്ന്...)
ഓ...വാ...ഒന്നു വേഗം വാന്നേ.. വരില്ലേ..ഓ... അംഗനാരത്നമേ ഭവതിയെ പറ്റി ഞാൻ ആധുനിക കവിതകളെഴുതീ (2) കവിതിലകം മുൻഷി സാറിശ്ശികാലം എന്റെ കവിതകൾക്കാമുഖങ്ങളെഴുതീ മുല്ലപ്പൂംകൂട്ടിലാ കാവ്യോപഹാരങ്ങൾ മുന്നിൽ സമർപ്പിച്ചതോർമ്മയില്ലേ (2) കഠിനം കഠിനം ഇത്രയേയുള്ളൂ എനിക്ക് പറയാൻ നിന്റെ ഹൃദയം വളരെ കഠിനം ( എന്തൂട്ടാണീ...)
ഇങ്കുടു വാ ഇങ്കുടു വരാൻ വരില്ലേ അമ്പലപൊയ്കയാം യമുന തൻ കരയിൽ ഞാൻ ആരഭികൾ മുരളിയിലൂതി (2) കുളിക്കടവിൽ വന്നു ഞാൻ ഇശ്ശി കാലം നിന്റെ പുടവകൾ കട്ടു വാരാൻ നോക്കി എന്നിട്ടും നിന്റെയീ കായാമ്പൂ വർണ്ണനെ ഒന്നു കടാക്ഷിക്കാൻ തോന്നണില്ലേ എങ്ങനെ തോന്നാനാ ...ഇശ്ശി കരുണ കാണിക്കൂ കുട്ടീ ഞാനൊരു മഹാകവിയല്ലേ ( എന്തൂട്ടാണീ...) ഓ വരില്ലേ വാാ വാ ഒന്നു വേഗം വാ ഓ..