Ente Munthirichaarino

1973
Lyrics
Language: English

Ente munthirichaarino
Ente punchirippaalino
Ethinaanadhikam madhuram
Ethinaanaanandalahari
Lahari lahari lahari (ente)

Magdala naattile mary njaan
Madana saamrajya rani
Parannu veezhum kanmunayerukal
Panineer poomari- innoru
Panineer poomaari
Lahari lahari lahari (ente)

Kannil maadaka daaam - en
Chundil shringaara geetham
Karavalayathil kaamuka devante
Kamaneeyamaayadeham

Innen sundara narthanashaalayil
Pranaya sangeetha mela
Kaanaanethiya virunnukaaril
Kavithaanganayude leela
Lahari lahari lahari (ente)
Language: Malayalam

എന്റെ മുന്തിരിച്ചാറിനോ
എന്റെ പുഞ്ചിരിപ്പാലിനോ
ഏതിനാണധികം മധുരം
ഏതിനാണാനന്ദ ലഹരി
ലഹരി ലഹരി ലഹരി (എന്റെ)

മഗ്ദലനാട്ടിലെ മേരി ഞാന്‍
മദനസാമ്രാജ്യ റാണി
പറന്നു വീഴും കണ്മുനയേറുകള്‍
പനിനീര്‍ പൂമാരി - ഇന്നൊരു
പനിനീര്‍ പൂമാരി
ലഹരി ലഹരി ലഹരി (എന്റെ)

കണ്ണില്‍ മാദക ദാഹം - എന്‍
ചുണ്ടില്‍ ശൃംഗാരഗീതം
കരവലയത്തില്‍ കാമുകദേവന്റെ
കമനീയമായദേഹം

ഇന്നെന്‍ സുന്ദരനര്‍ത്തനശാലയില്‍
പ്രണയസംഗീതമേള
കാണാനെത്തിയ വിരുന്നുകാരില്‍
കവിതാംഗനയുടെ ലീല
ലഹരി ലഹരി ലഹരി (എന്റെ)
Movie/Album name: Jesus
Artists