Ellaamarinjavan Nee Maathram

1973
Lyrics
Language: English

Ellaamarinjavan nee maathram
Enne arinjavan nee maathram...(2)
Andhakaarathil mungikkidannoren
Antharangathile mandirathil
Pranayathin manideepa maala koluthiyen
Priyamullavane nee vannu...
(ellamarinjavan...)

Parichayamillaathoretho swapnathin
Parimala lahari nee konduvannu
Athinodoppam ennaaraamathil
Anuraaga chaithravum oodi vannu..
(ellamarinjavan...)

Mandahassikkaan marannoren chundukal
Mandaara pushppam vidarthi veendum
Mandaara pushppam vidarthee...
Navya pratheekshakal raajahamsangalaay
Nayanathin neela sarassilethi..
(ellamarinjavan...)
Language: Malayalam

എല്ലാമറിഞ്ഞവന്‍ നീ മാത്രം
എന്നെയറിഞ്ഞവന്‍ നീമാത്രം
അന്ധകാരത്തില്‍ മുങ്ങിക്കിടന്നൊരെന്‍
അന്തരംഗത്തിലെ മന്ദിരത്തില്‍
പ്രണയത്തിന് മണീദീപമാലകൊളുത്തിയെന്‍
പ്രിയമുള്ളവനേ നീ വന്നൂ

പരിചയമില്ലാത്തൊരേതോ സ്വപ്നത്തിന്‍
പരിമളലഹരി നീ കൊണ്ടുവന്നൂ
അതിനോടൊപ്പം എന്നാരാമത്തില്‍
അനുരാഗചൈത്രവും ഓടിവന്നൂ

മന്ദഹസിക്കാന്‍ മറന്നൊരെന്‍ ചുണ്ടുകള്‍
മന്ദാര പുഷ്പം വിടര്‍ത്തി
നവ്യപ്രതീക്ഷകള്‍ രാജഹംസങ്ങളായ്
നയനത്തിന്‍ നീല സരസ്സിലെത്തി
Movie/Album name: Manassu
Artists