ഈശ്വരന്റെ തിരുമൊഴി കേട്ടു കിളി ചിലയ്ക്കും പോലെ ഇതാ മനുഷ്യൻ ഇതാ മനുഷ്യൻ ഇവനെന്റെ പ്രിയ പുത്രൻ (ഈശ്വരന്റെ)
സ്വർഗ്ഗത്തിലിരുന്നു സ്വർഗ്ഗത്തിലിരുന്നു മനുഷ്യൻ പറഞ്ഞു സ്വസ്തി ദൈവമേ സ്വസ്തി (സ്വർഗ്ഗ) അവൻ സ്വപ്ന വൃക്ഷത്തിലെ കനി പറിച്ചപ്പോൾ സ്വരം മാറീ..ദൈവത്തിൻ സ്വരം മാറീ..ഓ...ഓ...
ഈശ്വരന്റെ തിരുമൊഴി കേട്ടു ഇടിമുഴങ്ങും പോലെ ഇതാ മനുഷൻ ഇതാ മനുഷ്യൻ ഇവനെ ഞാൻ കുടിയിറക്കി ഭൂമിയിലിരുന്നു മനുഷ്യൻ പറഞ്ഞു നന്ദി ദൈവമേ നന്ദി (ഭൂമിയില്‍) അവൻ നിത്യ ദുഃഖത്തിന്റെ ചുമടെടുത്തപ്പോൾ മിഴി നിറഞ്ഞു ദൈവത്തിൻ മിഴി നിറഞ്ഞു..ഓ...ഓ... (ഈശ്വരന്റെ)