Eriyum Snehaardramaam

1970
Lyrics
Language: English

Eriyum snehaardramaam ente jeevithathinte
Thiriyil jwalikkatte divyamaam dukhajwaala

Enkilum neduveerppin dhoomarekhayaal noonam
Pankilamaakkilennum devamaarggamaam vaanam

Enkilum vathiyaathma vaapiyaam ooshmaavaarkkum
Pankidillaajanmaantham njaanathilerinjaalum

En chithayinkal thanne aanu njaan ennaaletho
Punchirithilakkathe padhikan darshikkunnu

Veenu njaan aakaashathin athyagaadhathayinkal
Thaanupoyekkaam moorchaadheenamaay allennaakil

Bhasmamaayekkaam theere kshudranaam enne pinne
Vismarichekkaam kaalam ennaalum ithu sathyam

Jeevithamenikkoru choolayaayirunnappol
Bhoovinaa velichathaal venma njan ulavaakki.....
Language: Malayalam

എരിയും സ്നേഹാര്‍ദ്രമാം എന്റെ ജീവിതത്തിന്റെ
തിരിയില്‍ ജ്വലിക്കട്ടെ ദിവ്യമാം ദുഃഖജ്ജ്വാല

എങ്കിലും നെടുവീര്‍പ്പിന്‍ ധൂമരേഖയാല്‍ നൂനം
പങ്കിലമാക്കില്ലെന്നും ദേവമാര്‍ഗ്ഗമാം വാനം

എങ്കിലും വാതിയാത്മ വാപിയാം ഊഷ്മാവാര്‍ക്കും
പങ്കിടില്ല്ലാജന്മാന്തം ഞാനതിലെരിഞ്ഞാലും

എന്‍ ചിതയിങ്കല്‍ തന്നെ ആണു ഞാന്‍ എന്നാലേതോ
പുഞ്ചിരിത്തിളക്കത്തെ പഥികന്‍ ദര്‍ശിക്കുന്നു

വീണു ഞാനാകാശത്തിന്‍ അത്യഗാധതയിങ്കല്‍
താണുപോയേക്കാം മൂര്‍ച്ഛാധീനമായ് അല്ലെന്നാകില്‍

ഭസ്മമായേക്കാം തീരെ ക്ഷുദ്രനാം എന്നെപ്പിന്നെ
വിസ്മരിച്ചേക്കാം കാലം എന്നാലും ഇതു സത്യം

ജീവിതമെനിക്കൊരു ചൂളയായിരുന്നപ്പോള്‍
ഭൂവിനാ വെളിച്ചത്താല്‍ വെണ്മ ഞാന്‍ ഉളവാക്കി .....
Movie/Album name: Abhayam
Artists