എത്ര തന്നെ ചോദിച്ചാലും ഉത്തരം പറയില്ല ഞാൻ ഉല്പല സായകനെന്നെ വിശ്വസിച്ചു ചൊന്ന കാര്യം എത്ര തന്നെ ചോദിച്ചാലും ഉത്തരം പറയില്ല ഞാൻ ഉല്പല സായകനെന്നെ വിശ്വസിച്ചു ചൊന്ന കാര്യം സഖീ..
നെല്ലിയാമ്പൽ കുളങ്ങരെ കല്ലിൽ ഞങ്ങളിരിക്കുമ്പോൾ (2) മെല്ലവേയെൻ കാതിനുള്ളിൽ ചൊല്ലിനാനക്കാര്യം പ്രിയൻ എത്ര തന്നെ ചോദിച്ചാലും ഉത്തരം പറയില്ല ഞാൻ
ഇമ്മലർ തൊടിയിലന്നാള്‍ അമ്മഹാന്‍ വന്നൊരു നേരം (2) നർമ്മലീലക്കിടയിൽ അതു സമ്മതിച്ചു പോയ് ഞാൻ തോഴീ പ്രാണനാഥൻ എഴുന്നള്ളീ നാണമെൻ മനസ്സിൽ നുള്ളി പാനപാത്രം നിറക്കേണം ഇനി വീണക്കമ്പി മുറുക്കേണം എത്ര തന്നെ ചോദിച്ചാലും ഉത്തരം പറയില്ല ഞാൻ