ഈ കടലും മറു കടലും ഭൂമിയും മാനവും കടന്നേ ഈരേഴു പതിനാലു ലോകങ്ങൾ കാണാൻ ഇവിടുന്നു പോണവരേ അവിടെ മനുഷ്യനുണ്ടോ അവിടെ മതങ്ങളുണ്ടോ (ഈ കടലും )
ഇവിടെ മനുഷ്യൻ ജീവിച്ചിരുന്നതായ് ഇതിഹാസങ്ങൾ നുണ പറഞ്ഞു ഈശ്വരനെ കണ്ടു ഇബിലീസിനെ കണ്ടു ഇതു വരെ മനുഷ്യനെ കണ്ടില്ല കണ്ടില്ല കണ്ടില്ല മനുഷ്യനെ കണ്ടില്ല (ഈ കടലും )
ഇവിടെ സമത്വം പൂവിട്ടിരുന്നതായ് വെറുതെ മതങ്ങൾ നുണ പറഞ്ഞു ഹിന്ദുവിനെ കണ്ടു മുസൽമാനെ കണ്ടു ഇതു വരെ മനുഷ്യനെ കണ്ടില്ല കണ്ടില്ല കണ്ടില്ല മനുഷ്യനെ കണ്ടില്ല (ഈ കടലും )