എത്ര ചിരിച്ചാലും ചിരി തീരുമോ - നിന്റെ ചിത്തിരപ്പൂവിതള്‍ ചുണ്ടില്‍ എത്ര ചൊരിഞ്ഞാലും കതിര്‍ തീരുമോ - നിന്റെ ശില്പമനോഹര മിഴിയില്‍ (എത്ര ചിരിച്ചാലും ചിരി ..)
എങ്ങിനെ കോരിനിറച്ചു നിന്‍ കണ്ണില്‍ - നീ ഇത്ര വലിയ സമുദ്രം - അനുരാഗ സ്വപ്ന നീലസമുദ്രം എങ്ങിനെ നുള്ളി വിടര്‍ത്തി നിന്‍ ഉള്ളില്‍ - നീ ഇത്ര വലിയ വസന്തം - അനുരാഗ സപ്തവര്‍ണ്ണവസന്തം (എത്ര ചിരിച്ചാലും ചിരി ..)