Ezhilam Poomarakkaattil

1967
Lyrics
Language: English

Ezhilam poomarakkaattil
Elam pookkunna kaattil
Kaalathunarnnoru kunkumappoovinu
Melaake kasthoori kasthoori
(ezhilam...)

Ithirippoove chuvanna poove
Ninakkevidunnu kittiyee kasthoori (2)
Nakshathrakkunnile koottil ninno
Yakshikkadhayude cheppil ninno
(ezhilam...)

Ikkilippoove kilunnu poove
Ninakkevidunnu kittiyee sindooram (2)
Udyaana lakshmi than theril ninno
Chithrashalabhathin chundil ninno
(ezhilam...)
Language: Malayalam

ഏഴിലം പൂമരക്കാട്ടില്‍
ഏലം പൂക്കുന്ന കാട്ടില്‍
കാലത്തുണര്‍ന്നൊരു കുങ്കുമപ്പൂവിനു
മേലാകെ കസ്തൂരി കസ്തൂരി (ഏഴിലം)

ഇത്തിരിപ്പൂവേ ചുവന്ന പൂവേ നിന-
ക്കെവിടുന്നു കിട്ടിയീ കസ്തൂരി
ഇത്തിരിപ്പൂവേ ചുവന്ന പൂവേ നിന-
ക്കെവിടുന്നു കിട്ടിയീ കസ്തൂരി
നക്ഷത്രക്കുന്നിലെ കൂട്ടില്‍ നിന്നോ
യക്ഷിക്കഥയുടെ ചെപ്പില്‍ നിന്നോ (ഏഴിലം)

ഇക്കിളിപ്പൂവേ കിളുന്നുപൂവേ നിന-
ക്കെവിടുന്നു കിട്ടിയീ സിന്ദൂരം
ഇക്കിളിപ്പൂവേ കിളുന്നുപൂവേ നിന-
ക്കെവിടുന്നു കിട്ടിയീ സിന്ദൂരം
ഉദ്യാനലക്ഷ്മിതന്‍ തേരില്‍ നിന്നോ
ചിത്രശലഭത്തിന്‍ ചുണ്ടില്‍ നിന്നോ (ഏഴിലം)
Movie/Album name: Swapnabhoomi
Artists