Ethu Raavilennnariyilla

1967
Lyrics
Language: English

Ethu ravilennariyilla
Ethadharamennariyilla
Ennarayil njan urangumpol
Enkavilil randilathan padamvarachu

Kavilil poomuthavumaayi
Kadhayariyaathe unarnnappol
Karanjupoyi kavil nananjupoyi
Ennethanne njan marannupoyi

Thalarumen poovudalonnu thazhukan
Thamasikkathavan nadannuvallo
Pranayininjan pidayumpol
Pranapriyan ente munnilvannallo

Urangiya thamburu vendumunarnnu
Udalake koritharichunarnnu
Alathalluma swaradharayil
Aliyum mohangal mukthi nedunnu
Language: Malayalam

ഏതുരാവിലെന്നറിയില്ലാ
ഏതധരമെന്നറിയില്ലാ
എന്നറയില്‍ ഞാനുറങ്ങുമ്പോള്‍
എന്‍ കവിളില്‍ രണ്ടിലതന്‍ പടം വരച്ചു

കവിളില്‍ പൂമുത്തവുമായി
കഥയറിയാതെയുണര്‍ന്നപ്പോള്‍
കരഞ്ഞുപോയി കവിള്‍ നനഞ്ഞുപോയി
എന്നെത്തന്നെ ഞാന്‍ മറന്നുപോയി

തളരുമെന്‍ പൂവുടലൊന്നു തഴുകാന്‍
താമസിക്കാതവന്‍ നടന്നുവല്ലോ
പ്രണയിനിഞാന്‍ പിടയുമ്പോള്‍
പ്രാണപ്രിയന്‍ എന്റെ മുന്നില്‍ വന്നല്ലോ

ഉറങ്ങിയതംബുരു വീണ്ടുമുണര്‍ന്നു
ഉടലാകെ കോരിത്തരിച്ചുണര്‍ന്നു
അലതല്ലുമാ സ്വരധാരയില്‍
അലിയും മോഹങ്ങള്‍ മുക്തിനേടുന്നു
Movie/Album name: Cochin Express
Artists