എന്‍ പ്രാണനായകനെ എന്‍ നായകനെ എന്തു വിളിക്കും എങ്ങിനെ ഞാന്‍...എങ്ങിനെ ഞാന്‍ നാവെടുത്തു പേരു വിളിക്കും സഖീ.. എന്‍ പ്രാണനായകനെ എന്തു വിളിക്കും
മധുരപ്പേരായിരം മനസ്സിലുണ്ടെങ്കിലും മറ്റുള്ളോര്‍ കേള്‍ക്കെ ഞാനെന്തു വിളിക്കും സഖീ എന്‍ പ്രാണനായകനെ എന്തു വിളിക്കും ഓരോ മിടിപ്പിലും എന്റെയീ മാനസമാ പേരു ജപിക്കുന്നുണ്ടെങ്കിലും തങ്കക്കിനാവിന്റെ സദനത്തില്‍ ദേവന്റെ സങ്കല്പ ചിത്രമുണ്ടെങ്കിലും സഖീ...എന്‍ പ്രാണ...
കളിയാക്കാന്‍ മറ്റാരുമില്ലെങ്കില്‍ കാതില്‍ ഞാന്‍ കവിത തുളുംബുമൊരു പേരു വിളിക്കും കൈകൊട്ടിച്ചിരിക്കുവാന്‍ കാണികളില്ലെങ്കില്‍ കഥകളി മുദ്ര കാട്ടി ഞാന്‍ വിളിക്കും സഖീ എന്‍ പ്രാണ...