Ellaam Ellaam Thakarnallo

1967
Lyrics
Language: English

Ellaam ellaam thakarnnallo.....

Ellaam ellaam thakarnnallo
Ente kalyaana manideepam polinjallo
En kochu kudilinkal premam koluthiya
Sankalpa kaithiri ananjallo
Ellaam ellaam thakarnnallo

Kothippicu kaivanna santhosha nidhiyaake
Vidhiyude karangal kavarnnallo
Kadalil neenthi neenthi paravasaraayappol
Kaanaaya cherutheeram maranjallo
Ellaam ellaam thakarnnallo
Ente kalyaana manideepam polinjallo

Paavana premathin madhumalaril shanka
Paazhpuzhuvaay kadannallo
Paavana premathin madhumalaril shanka
Paazhpuzhuvaay kadannallo
Swapnangal thakarnnallo swarggam maranjallo
Malpraanathozhanenne vedinjallo...
Language: Malayalam

എല്ലാം- എല്ലാം- തകര്‍ന്നല്ലോ..

എല്ലാമെല്ലാം തകര്‍ന്നാല്ലോ
എന്റെ കല്യാണമണിദീപം പൊലിഞ്ഞല്ലോ
എന്‍ കൊച്ചു കുടിലിങ്കല്‍ പ്രേമം കൊളുത്തിയ
സങ്കല്പ കൈത്തിരി അണഞ്ഞല്ലോ
എല്ലാമെല്ലാം തകര്‍ന്നാല്ലോ

കൊതിപ്പിച്ചു കൈവന്ന സന്തോഷനിധിയാകെ
വിധിയുടെ കരങ്ങള്‍ കവര്‍ന്നല്ലോ
കടലില്‍ നീന്തിനീന്തി പരവശരായപ്പോള്‍
കാണായ ചെറുതീരം മറഞ്ഞല്ലോ
എല്ലാമെല്ലാം തകര്‍ന്നാല്ലോ
എന്റെ കല്യാണമണിദീപം പൊലിഞ്ഞല്ലോ

പാവനപ്രേമത്തിന്‍ മധുമലരില്‍ ശങ്ക
പാഴ്പ്പുഴുവായി കടന്നല്ലോ
പാവനപ്രേമത്തിന്‍ മധുമലരില്‍ ശങ്ക
പാഴ്പ്പുഴുവായി കടന്നല്ലോ
സ്വപ്നങ്ങള്‍ തകര്‍ന്നല്ലോ.. സ്വര്‍ഗം മറഞ്ഞല്ലോ..
മല്‍പ്രാണതോഴനെന്നെ വെടിഞ്ഞല്ലോ..
Movie/Album name: Lady Doctor
Artists