Ezhu Chirakulla Theru

1966
Lyrics
Language: English

Ezhu chirakulla theru...
Ezhu niramulla theru...
Maanathundoru theru therinu
Mazhavillennanu peru....
(ezhu chirakulla theru...)

Pallitheru thelichum konde
Pandoru baadusha vannu
Teruvil ninnoru nrithakkariye
Terileduthu parannu....
(ezhu chirakulla theru...)

Poyittavale kandilla ini
Thedanengum theruvillaa
Noopura shinjitham akale kettu
Gopuravathiladanju...
(ezhu chirakulla theru...)

Maanathe taarakalavalude
Manichilambin muthalle?
Maanathe ponmukilavalude
Maarilkidannoru pattalle?
(ezhu chirakulla theru...)
Language: Malayalam

ഏഴുചിറകുള്ള തേര് ഏഴുനിറമുള്ള തേര്
മാ‍നത്തുണ്ടൊരു തേര് തേരിന്
മഴവില്ലെന്നാണ് പേര്
(ഏഴുചിറകുള്ള തേര് ...)

പള്ളിത്തേരുതെളിച്ചും കൊണ്ടേ
പണ്ടൊരു ബാദുഷ വന്നൂ(2)
തെരുവില്‍നിന്നൊരു നൃത്തക്കാരിയെ
തേരിലെടുത്തു പറന്നൂ‍(2)
(ഏഴുചിറകുള്ള തേര് ...)

പോയിട്ടവളെ കണ്ടില്ലാ ഇനി
തേടാനെങ്ങും തെരുവില്ലാ
നൂപുരശിഞ്ജിതമകലേ കേട്ടൂ
ഗോപുരവാതിലടഞ്ഞൂ
(ഏഴുചിറകുള്ള തേര് ...)

മാനത്തേ താരകളവളുടെ മണിച്ചിലമ്പിന്‍ മുത്തല്ലേ?
മാനത്തേ പൊന്മുകിലവളുടെ
മാറില്‍ കിടന്നൊരു പട്ടല്ലേ?
(ഏഴുചിറകുള്ള തേര് ...)
Movie/Album name: Anaarkali
Artists