Ee Jeevitham Innoru

1965
Lyrics
Language: English

Ee youvanamanathin kainettam
Ee jeevithaminnoru kaliyattam

Kayalilo kadhakaliyattam
Kalikanum thirakalkku thalayattam
Kattinum marathinum mudiyattam -mula
Nkattil pularithan thiranottam

Ee tharunyathin neeralayil
Ee thamaracholayilalayumpol
Pattum kaliyum vediyanda nale
Koottam piriyum kuruvikal naam

Kadavukadannu pareekshakalam pala
Padavukal keri varunnavar naam
Ini thalayithilezhuthiya pareekshayil than
Phalame poka nam vidhiyetho
Language: Malayalam

ഈ ജീവിതമിന്നൊരു കളിയാട്ടം
ഈ യൌവ്വനമാണതില്‍ കൈനേട്ടം
ജീവിതമിന്നൊരു കളിയാട്ടം
ഈ യൌവ്വനമാണതില്‍ കൈനേട്ടം
ഈ ജീവിതമിന്നൊരു കളിയാട്ടം

കായലിലോ കഥകളിയാട്ടം
കളികാണും തിരകള്‍ക്കു തലയാട്ടം
കാറ്റിനും മരത്തിനും മുടിയാട്ടം - മുള-
ങ്കാട്ടില്‍ പുലരിതന്‍ തിരനോട്ടം (ജീവിതമിന്നൊരു)

ഈ താരുണ്യത്തിന്‍ നീരലയില്‍
ഈ താമരച്ചോലയിലലയുമ്പോള്‍
പാട്ടും കളിയും വെടിയേണ്ട - നാളെ
കൂട്ടം പിരിയും കുരുവികള്‍ നാം (ജീവിതമിന്നൊരു)

കടവു കടന്നു പരീക്ഷകളാം പല
പടവുകള്‍ കേറി വരുന്നവര്‍ നാം
ഇനി തലയിതിലെഴുതിയ പരീക്ഷയില്‍ തന്‍-
ഫലമേ പോക നാം വിധിയേതോ (ജീവിതമിന്നൊരു)
Movie/Album name: Maayaavi
Artists