�ഏതു കടലിലോ ഏതു കരയിലോ എവിടെയായിരിക്കും തോഴന്‍ എവിടെയായിരിക്കും?
ഒരുപോളക്കണ്ണടച്ചൊന്നു മയങ്ങീ- ട്ടൊരുപാടുനാളായീ ഒരുപാടുനാളായീ ഒരു കാറ്റു വീശുമ്പോള്‍ ഒരു മിന്നല്‍ കാണുമ്പോള്‍ അറിയാതെ പിടയുന്നു ഞാന്‍ തോഴാ അറിയാതെ പിടയുന്നു ഞാന്‍
ഇടവപ്പാതിയില്‍ ഇളകിമറിയും കടലില്‍ പോയവനേ കടലില്‍ പോയവനേ ഒരുകൊച്ചുപെണ്ണിനെ സ്നേഹിച്ചുപോയതി- ന്നകലേണ്ടി വന്നവനേ പവിഴദ്വീപിലെ പൊന്മുത്തും കൊണ്ടു നീ പോരാറായില്ലേ നീ പോരാറായില്ലേ നീ പോരാറായില്ലേ?