Enthinnu Moham

1962
Lyrics
Language: English

Enthinnu moham enthinnu moham
Kaanal jalam kondu theerilla daaam
Kothikonda madanante karallinnu kanivilla
Maname ninakkilla yogam

Kayyethaathulloru kaniye kothichu nee
Kanneeru chinthukayalle?
Karalneerum nin prem akadhayarukelkkunnu
Ariyunnatharu nin thyagam

Neeklekkumaananda gaanam nilaykkumo
Nee kaanmathellam kinaavo
Mathibimbamaasichu karayunnathenthino
Bhalamaakumo ninte raagam
Language: Malayalam

എന്തിന്നു മോഹം എന്തിന്നു മോഹം
കാനല്‍ ജലം കൊണ്ടു തീരില്ല ദാഹം
കൊതികൊണ്ട മദനന്റെ കരളിന്നു കനിവില്ല
മനമേ നിനക്കില്ല യോഗം

കയ്യെത്താതുള്ളൊരു കനിയേ കൊതിച്ചു നീ
കണ്ണീരു ചിന്തുകയല്ലേ?
കരള്‍നീറും നിന്‍ പ്രേമകഥയാരുകേള്‍ക്കുന്നു
അറിയുന്നതാരു നിന്‍ ത്യാഗം?

നീകേള്‍ക്കുമാനന്ദ ഗാനം നിലയ്ക്കുമോ
നീകാണ്മതെല്ലാം കിനാവോ
മതിബിംബമാശിച്ചു കരയുന്നതെന്തിനൊ
ഫലമാകുമോ നിന്റെ രാഗം!
Movie/Album name: Veluthambi Dalawa
Artists