SONGS A B C D E F G H I J K L M N O P Q R S T U V W X Y Z
En Kanninte Kadaviladuthaal 1960
.... കണ്ണിന്റെ .... കണ്ണിന്റെ En kanninte kadaviladuthal kanunna kottarathil Pranante nadubharikkana sulthanundu Padiyadi naduvazhana sulthanundu Oru sulthanundu Enkaralinte kathaku thurannal kanunna Poonkavinkalu manikyamaniyara thannilu raniyundu Nanamodu veena meettana raniyundu Madhuvaniyundu Malarthinkal viriyunna madhumaya ravil Mampoo pozhiyunna makaranilavil(2) Njanente sulthanoru mala nalkeedum Poomala nalkeedum (kanninte........) Madumanam choriyunna madhurakkinavil Mayakkuthirakal valikkunna theril Anneram raniye njan kondupoyeedum Doore kondupoyeedum (kanninte ............) Sulthaanum raaniyumaayi soundarya saamraajyathilu Pon thaarappookkal thedi parannnu pokum ennum parannupokum സ്ത്രീ : എന്‍ കണ്ണിന്റെ കടവിലടുത്താല്‍ കാണുന്ന കൊട്ടാരത്തില് പ്രാണന്റെ നാടുഭരിക്കണ സുല്‍ത്താനുണ്ടു് പാടിയാടി നാടുവാഴണ സുല്‍ത്താനുണ്ടു് ഒരു സുല്‍ത്താനുണ്ടു് പുരു: എന്‍ കരളിന്റെ കതകുതുറന്നാല്‍ കാണുന്ന പൂങ്കാവിങ്കല് മാണിക്ക മണിയറതന്നില് റാണിയുണ്ടു് നാണമോടെ വീണമീട്ടണ റാണിയുണ്ടു് മധുവാണിയുണ്ടു് സ്ത്രീ: മലര്‍ത്തിങ്കള്‍ വിരിയുന്ന മധുമയരാവില്‍ മാമ്പൂപൊഴിയുന്ന മകരനിലാവില്‍ (2) ഞാനെന്റെ സുല്‍ത്താനൊരു മാലനല്‍കീടും പൂമാല നല്‍കീടും .... കണ്ണിന്റെ പുരു: മടുമണം ചൊരിയുന്ന മധുരക്കിനാവില്‍ മായക്കുതിരകള്‍ വലിക്കുന്നതേരില്‍ അന്നേരം റാണിയെ ഞാന്‍ കൊണ്ടുപോയീടും ദൂരെ കൊണ്ടുപോയീടും .... കണ്ണിന്റെ സുല്‍ത്താനും റാണിയുമായി സൌന്ദര്യ സാമ്രാജ്യത്തില് പൊന്‍താരപ്പൂക്കള്‍ തേടി പറന്നുപോകും എന്നും പറന്നുപോകും എന്നും പറന്നു പോകും
Movie/Album name: Umma
Artists