എന്നിനി ഞാൻ നേടും പ്രിയമാർന്നിടുമെൻ കിടപ്പാടം ദയാമയി മഴകാക്കും വേഴാമ്പലു പോലെ വഴി നോക്കുകയാണുറങ്ങാതെ
പ്രാണദനേ പ്രിയമാനസനേ ഇനി എന്നോ വരുന്നെൻ ചാരേ
എന്നിനി ഞാൻ കാണ്മൂ പ്രിയമാനസനെ നിൻ ചേലാർന്ന ചേവടി തുണയാവുകയില്ലുടൽ പോലും കരയേറിടുമോ തുഴഞ്ഞാലും പോവുകയോ ഇനി ചാവുകയോ വിധി പോലും വെടിഞ്ഞോ തീരെ എന്നിനി ഞാൻ കാണ്മൂ