Gandharaajan Poovidarnnu[F]

2009
Lyrics
Language: English

Gandharaajan poovidarnnu meythalodum kaattil
Kaaval thaaram kanthurannu nalkkinaavin raavil
Mizhivaarnna neela jaalakam thairasheela neekki nokkave
Thaalipponnumaayvarum minnaaminni thumbikal
Vannu kandu thaaraattaanaay...
Gandharaajan poovidarnnu meythalodum kaattil...

Oru kochu raaniyaay arimullappoovupol
Thaathapaadam vaazhthuvaan thirumunnil poyidaam
Aariraaroo paadidaam neeyurangaan omale..
Ninte thaathanormmayaay vannu kandu thaaraattaanaay..
Gandharaajan poovidarnnu meythalodum kaattil...

Orumichu paaduvaan oru nalla geethakam
Devaraaga veenathan thanthrineetti thannidaam
Thoonilaavin noolinaal thoovalonnu thunnave
Aathiraa painkili vannu kandu thaaraattaanaay...

(...gandharaajan poovidarnnu...)
Language: Malayalam

ഗന്ധരാജൻ പൂവിടർന്നു മെയ്തലോടും കാറ്റിൽ
കാവൽ താരം കൺ‌തുറന്നു നൽക്കിനാവിൻ രാവിൽ
മിഴിവാർന്ന നീല ജാലകം തിരശ്ശീല നീക്കി നോക്കവേ
താളി പൊന്നുമായ് വരും മിന്നാമിന്നി തുമ്പികൾ
വന്നു കണ്ടു താരാട്ടാ‍നായ്
ഗന്ധരാജൻ പൂവിടർന്നു മെയ്തലോടും കാറ്റിൽ

ഒരു കൊച്ചു റാണിയായ് അരിമുല്ല പൂവുപോൽ
താത പാദം വാഴ്ത്തുവാൻ തിരുമുന്നിൽ പോയിടാം
ആരിരാരോ പാടിടാം നീയുറങ്ങാൻ ഓമലേ
നിന്റെ താതനോർമ്മയായ് വന്നു കണ്ടു താരാട്ടാ‍നായ്
ഗന്ധരാജൻ പൂവിടർന്നു മേയ്തലോടും കാറ്റിൽ

ഒരുമിച്ചു പാടുവാൻ ഒരു നല്ല ഗീതകം
ദേവരാഗ വീണതൻ തന്ത്രി നീട്ടി തന്നിടാം
തൂനിലാവിൻ നൂലിലാൽ തൂവലൊന്നു തുന്നവേ
ആതിരാ പൈങ്കിളി വന്നു കണ്ടു താരാട്ടാ‍നായ് (ഗന്ധരാജൻ ...)
Movie/Album name: Calendar
Artists