Gaanalaapam

1997
Lyrics
Language: English

Gaanaalaapam thudaraan moham
Naalamaay padaraan ullil daaham
Murukumen veenaa thanthrikal veendum
Meettaan theevraswaram thedaan
Gaanaalaapam thudaraan moham
Naalamaay padaraan ullil daaham

Saagara laya kodiyilunarum
Aantholana thaalam thudaraan moham
Karalil.....(saagara laya...)
Anganamaar maulikal paadiya
Mangala kala geethachinthukal
Madhuraavil madhura shruthiyil
Ennodakkuzhalil anaykkaan
Moham....moham....
Gaanaalaapam thudaraan moham
Naalamaay padaraan ullil daaham

Shyaamalamaam vanikayililakum
Sammohana raagam thudaraan moham
Kanavil....(shyaamalamaam....)
Ampalamani gopura nadathan
Sankeerthana manthram polum
Ponpularippadavukaleri
Poo viralaal meettiyanaykkaan
Moham.....moham.....
(gaanaalaapam....)
Language: Malayalam

ഗാനാലാപം തുടരാന്‍ മോഹം
നാളമായി പടരാന്‍ ഉള്ളില്‍ ദാഹം
മുറുകും എന്‍ വീണാ തന്ത്രികള്‍ വീണ്ടും
മീട്ടാന്‍ തീവ്രസ്വരം തേടാന്‍

ഗാനാലാപം തുടരാന്‍ മോഹം
നാളമായി പടരാന്‍ ഉള്ളില്‍ ദാഹം

സാഗരലയ കോടിയില്‍ ഉണരും
ആന്തോളന താളം തുടരാന്‍ മോഹം
കരളില്‍
(സാഗരലയ )
അംഗനമാര്‍ മൗലികള്‍ പാടിയ
മംഗള കല ഗീതച്ചിന്തുകള്‍
മധുരാവില്‍ മധുര ശ്രുതിയില്‍
എന്നോടക്കുഴലില്‍ അണയ്ക്കാന്‍
മോഹം മോഹം

ഗാനാലാപം തുടരാന്‍ മോഹം
നാളമായി പടരാന്‍ ഉള്ളില്‍ ദാഹം

ശ്യാമളമാം വനികയില്‍ ഇളകും
സമ്മോഹന രാഗം തുടരാന്‍ മോഹം
കനവില്‍
(ശ്യാമളമാം )
അമ്പലമണി ഗോപുര നടതന്‍
സങ്കീര്‍ത്തന മന്ത്രം പോലും
പൊന്‍പുലരിപ്പടവുകള്‍ എറി
പൂവിരലാല്‍ മീട്ടിയണയ്ക്കാന്‍
മോഹം മോഹം

(ഗാനാലാപം )
Movie/Album name: January 31
Artists