Gouri Manohari

1991
Lyrics
Language: English

Gowreemanohari
Maaravairee maanasa naliniyil
Raagasourabhamuthirum malaraayunarum
(gowree)

Kulir nidilathil kunkuma thilakam
Thalir viralukalil thaamara mukulam
Mattoru vin nadi pole
Maarile muktha haaram
Suruchiramilaki sulalithapadayaay
Narthanamaaduka bhuvana manohari
(gowree)

Mozhiyum porulum chernnarulumpol
Oru thiruvudalaay umayum haranum
Sa niri nidhapa magarigama padhanisa
Ujjwala laasyamunarnnu
Thaarakal harshaalolam
Thirumizhi chimmi thozhuthunarunnu
Narthanamaaduka nayana manohari
(gowree)
Language: Malayalam

ഗൗരീ മനോഹരീ
മാരവൈരീമാനസനളിനിയില്‍
രാഗസൗരഭമുതിരും മലരായുണരും
(ഗൗരീ)

കുളിര്‍നിടിലത്തില്‍ കുങ്കുമതിലകം
തളിര്‍വിരലുകളില്‍ താമരമുകുളം
മറ്റൊരു വിണ്‍നദിപോലെ
മാറിലെ മുക്താഹാരം...
സുരുചിരമിളകി സുലളിതപദയായ്
നര്‍ത്തനമാടുക ഭുവനമനോഹരീ
(ഗൗരീ)

മൊഴിയും പൊരുളും ചേര്‍ന്നരുളുംപോല്‍
ഒരു തിരുവുടലായ് ഉമയും ഹരനും
സ നിരി നിധപ മഗരിഗമ പധനിസ
ഉജ്ജ്വലലാസ്യമുണര്‍ന്നു
താരകള്‍ ഹര്‍ഷാലോലം...
തിരുമിഴി ചിമ്മി തൊഴുതുണരുന്നു
നര്‍ത്തനമാടുക നയനമനോഹരി
(ഗൗരീ)
Movie/Album name: Venal Kinaavukal
Artists