Goureeshankarasringam

1985
Lyrics
Language: English

Goureeshankara sringam
Nara naareesangama rangam
Ithu narthana sopaanam
Kalayude kalyaanam
Goureeshankara sringam

Aa.............

Paadapoojathan mandaaramaala
Naadamadhurimathan manjeeramela
Devathaarchanayil ekaanthaleenam
Jeevithaanthamee rasaramyagaanam
Vaangmayame vachanam aangikame bhuvanam
Akaashathile thaarakangal
Ahaaryangalaay bhangipoondu
Kailaasathin shikharaabdangalil
Kaivalyathin madhuthedum velakal

Pashchimagiriyil mailaanchippookkal
Sandhyaaraagathin oonjaalilaadi
Sarasukalurangunna kaarthikaraathri
Vanikakalil poonthen kiniyunna raathri
Sakalakalaa shikharam narthaname madhuram
Kaashmeerathile pushpagandham
Kedaarathile saandhyageetham
Harithaaranya sringangal chelil
Angopaangamaniyunnu maadhavam
Language: Malayalam

ഗൌരീശങ്കരശൃംഗം നരനാ‍രീ സംഗമരംഗം
ഇതെന്‍ നര്‍ത്തനസോപാനം കലയുടെ കല്യാണം
ഗൌ‍രീശങ്കരശൃംഗം

ആ............

പാദപൂജതന്‍ മന്ദാരമാല നാദമധുരിമതന്‍ മഞ്ജീരമേള
ദേവതാര്‍ച്ചനയില്‍ ഏകാന്തലീനം ജീവിതാന്തമീ രസരമ്യഗാനം
വാങ്മയമേ വചനം... ആംഗികമേ ഭുവനം
ആകാശത്തിലെ താരകങ്ങള്‍ ആഹാര്യങ്ങളായ് ഭംഗിപൂണ്ടു
കൈലാസത്തിന്‍ ശിഖരാബ്ദങ്ങളില്‍
കൈവല്യത്തിന്‍ മധുതേടും വേളകള്‍
ഗൌരീശങ്കരശൃംഗം.....

പശ്ചിമഗിരിയില്‍ മൈലാഞ്ചിപ്പൂക്കള്‍
സന്ധ്യാരാഗത്തിന്‍ ഊഞ്ഞാലിലാടി
സരസ്സുകളുറങ്ങുന്ന കാര്‍ത്തികരാത്രി
വനികകളില്‍ പൂന്തേന്‍ കിനിയുന്ന രാത്രി
സകലകലാശിഖരം.. നര്‍ത്തനമേ മധുരം
കാശ്മീരത്തിലെ പുഷ്പഗന്ധം കേദാരത്തിലെ സാന്ധ്യഗീതം
ഹരിതാരണ്യ ശൃംഗങ്ങള്‍ ചേലില്‍
അംഗോപാംഗമണിയുന്നു മാധവം
ഗൌരീശങ്കരശൃംഗം..........
Movie/Album name: Mayoori
Artists