ഗുരുവിനെ തേടി എന്നരചനെ തേടി ഗുരുവായൂർ നടയിൽ വന്നൂ തിരുവാകച്ചാർത്തു കണ്ടു തിരുവാഭരണം കണ്ടു തിരുമുൻപിൽ കർപ്പൂരജ്യോതി കണ്ടു (ഗുരുവിനെ...)
ശ്രീകൃഷ്ണ ഗാഥ പാടും ചെറുശ്ശേരി തൻ സ്മൃതികൾ ദീപമുകുളങ്ങളായ് തുടിച്ചു നിന്നു (2) പൂന്താനപ്പാന തൻ പുണ്യാമൃത മധുരം പൂക്കളായ് നിൻ കഴലിൽ കൊഴിഞ്ഞു വീണു (ഗുരുവിനെ...)
നാരായണീയത്തിൻ സാരസരോവരത്തിൽ ആലിലക്കണ്ണനായ് നീ ശയിച്ചു കണ്ടേൻ (2) ജയദേവ ഗീതത്തിൻ യമുനാതരംഗങ്ങളിൽ ഇടയ്ക്ക തൻ നാദം പോൽ ഞാൻ ലയിച്ചു നിന്നേൻ ആ..ആ...ആ.....ആ.. (ഗുരുവിനെ...)
Movie/Album name: Enikkum Oru Divasam
Movie Summary: Enikkum Oru Divasam (1982) is a Malayalam drama centered on a man's struggle for justice and dignity against oppressive circumstances, exploring themes of social inequality and personal redemption.
Song Credits:
- Song: Guruvine thedi
- Film: Enikkum Oru Divasam (1982)
- Lyricist: Not reliably available
- Music Director: Not reliably available
- Singer: Not reliably available