Gomedaka Mani

1981
Lyrics
Language: English

Gomedakamani mothirathil nin
Premasankalppam aavaahikkum
Pooppaaalikayile ponnizha neryathum
Poomizhi nin manassum kasavaniyum
(gomedakamani)

Janmaantharangale pulkiya vaagdaanam
Pon nilavilakkil vidarum nirapara
Unarunna pookkulayil thudiykkum
Bandhanathin sukham swarggeeyamennothum
Poomaalakal nammal kaimaarum
(gomedakamani)

En maniyarayile keli shayanathil
Nin mada tharanginiyilakum athiloru
Madhuronmaadamaay njaanozhukum
Koumaaram thottu nee kortha kinaavukal
Poomuthamaay chundil pushpikkum
(gomedakamani)
Language: Malayalam

ഗോമേദകമണി മോതിരത്തില്‍
നിന്‍ പ്രേമസങ്കല്‌പമാവാഹിക്കും
പൂപ്പാലികയിലെ പൊന്നിഴ നേര്യതും
പൂമിഴി നിന്‍ മനസ്സും കസവണിയും

(ഗോമേദകമണി‌)

ജന്മാന്തരങ്ങളെ പുല്‍കിയ വാഗ്‌ദാനം
പൊന്‍‌നിലവിളക്കില്‍ വിടരും, നിറപറ
ഉണരുന്ന പൂക്കുലയില്‍ തുടിയ്‌ക്കും
ബന്ധനത്തിന്‍ സുഖം സ്വര്‍ഗ്ഗീയമെന്നോതും
പൂമാലകള്‍ നമ്മള്‍ കൈമാറും....

(ഗോമേദകമണി)

എന്‍ മണിയറയിലെ കേളീശയനത്തില്‍
നിന്‍ മദതരംഗിണിയിളകും, അതിലൊരു
മധുരോന്മാദമായ് ഞാനൊഴുകും...
കൗമാരംതൊട്ടു നീ കോര്‍ത്ത കിനാവുകള്‍
പൂമുത്തമായ് ചുണ്ടില്‍ പുഷ്‌പിക്കും...

(ഗോമേദകമണി)
Movie/Album name: Panchapaandavar
Artists