Gopura Vellari Praavukal Naam

1980
Lyrics
Language: English

Gopuravellari praavukal naam
Noopuram kilukkunna paravakal naam
Kaalathin keshabhaara peelikal naam
Kalaalayathinte kulirukal naam

Lalalalalaa.....
Aayiram varnna chiraku neerthi
Allimulam kuzhal then churathi
Eebodhivriksha chuvattil nammude
Aathiraa nrithaminnarangettam

Vedanee paravakale ambeythaalum
Manushyaree praakkale valarthiyaalum
Ee devaalayam nammalil koluthiya
Deepamanashwaram poothu nilkkum

Lalalala.....
Vaathmeekiyaakkum naam vanavedane
Vaarmazhavilkkuri chaarthum vasundharaye
Vilangukal pottichu potticherinju naam
Veerasrinkhala nedi jayichu nilkkum
Language: Malayalam

ഗോപുരവെള്ളരിപ്രാവുകള്‍ നാം
നൂപുരം കിലുക്കുന്ന പറവകള്‍ നാം
കാലത്തിന്‍ ‌കേശഭാരപീലികള്‍ നാം
കലാലയത്തിന്റെ കുളിരുകള്‍ നാം

(ഗോപുരവെള്ളരി )
കലാലയത്തിന്റെ കുളിരുകള്‍ നാം

ലാ ലാ ലാ ല ലാ ലല ലാ (4)

ആയിരം വര്‍ണ്ണച്ചിറകു നീര്‍ത്തി
അല്ലിമുളംകുഴല്‍ തേന്‍ ചുരത്തി
(ആയിരം)
ഈ ബോധിവൃക്ഷച്ചുവട്ടില്‍ നമ്മുടെ
ആതിരാനൃത്തമിന്നരങ്ങേറ്റം (2)

(ഗോപുരവെള്ളരി )

വേടനീപ്പറവകളെ അമ്പെയ്താലും
മനുഷ്യരീ പ്രാക്കളേ വളര്‍ത്തിയാലും
(വേടനീപ്പറവകളെ )
ഈ ദേവാലയം നമ്മില്‍ കൊളുത്തിയ
ദീപമനശ്വരം പൂത്തുനില്‍ക്കും (2)

(ഗോപുരവെള്ളരി )

ലാ ലാ ലാ ല ലാ ലല ലാ (4)

വാത്മീകിയാക്കും നാം വനവേടനെ
വാര്‍മഴവില്‍ക്കുറി ചാര്‍ത്തും വസുന്ധരയെ
(വാത്മീകിയാക്കും )
വിലങ്ങുകള്‍ പൊട്ടിച്ചു പൊട്ടിച്ചെറിഞ്ഞു നാം
വീരശൃംഖല നേടി ജയിച്ചു നില്‍ക്കും (2)

(ഗോപുരവെള്ളരി )
Movie/Album name: Anthappuram
Artists