Galeeliyaa Raajanandini

1980
Lyrics
Language: English

Galeeliya raajanandini
Salomi raagasundari
Nakshathrappoo choriyum shilpashaalayiloru
Swapnadevathayaay nrithamadi
Raajasapthamante janmadina nrithamaadi

Maarivilloli chinnum thaarunyam sadassil
Maalaakhayaay madhumaari thooki
Santhushtanaay mannan
Valsalaputhriyodenthu sammaanavum
Chodikkaanaruli
Jananee than makale arikil vilichu
Priyamulla sammaanam enthennu cholli
Snaapakan thannude shirassoru
Vellithaalathil sammaanamaay tharenam

Swarggadoothante shirassethi sabhayil
Vishwaprakrithi nadungi virachupoy
Aa mizhithurannu aa shabdamunarnnu
Neethithan pravachanam maattoli kondu
Herodese ninte vaal thanne ninte shirassil
Veezhthunna naal
Aduthuvennu nee ormmikkuka
Language: Malayalam

ഗലീലിയാ രാജ നന്ദിനി
സലോമിയാം രാഗസുന്ദരി
നക്ഷത്രപ്പൂ ചൊരിയും ശില്പശാലയിലൊരു
സ്വപ്നദേവതയായ് നൃത്തമാടി
രാജസപ്തമന്റെ ജന്മദിനനൃത്തമാടി
(ഗലീലിയാ..)

മാരിവില്ലൊളി ചിന്നും താരുണ്യം സദസ്സിൽ
മാലാഖയായ് മധുമാരി തൂകി
സന്തുഷ്ടനായ് മന്നൻ
വത്സലപുത്രിയോടെന്തു സമ്മാനവും
ചോദിക്കാനരുളി
ജനനീ തൻ മകളേ അരികിൽ വിളിച്ചു
പ്രിയമുള്ള സമ്മാനം എന്തെന്നു ചൊല്ലി
സ്നാപകൻ തന്നുടെ ശിരസ്സൊരു
വെള്ളിത്താലത്തിൽ സമ്മാനമായ് തരേണം...

സ്വർഗ്ഗദൂതന്റെ ശിരസ്സു തീ സഭയിൽ
വിശ്വപ്രകൃതി നടുങ്ങി വിറച്ചു പോയ്
ആ മിഴി തുറന്നു ആ ശബ്ദമുണർന്നു
നീതി തൻ പ്രവചനം മാറ്റൊലി കൊണ്ടു
ഹേറോദേസേ നിന്റെ വാൾ തന്നെ നിന്റെ ശിരസ്സിൽ വീഴ്ത്തുന്ന നാൾ
അടുത്തുവെന്ന് നീ ഓർമ്മിക്കുക..
Movie/Album name: Theenaalangal
Artists