Gurudevaa

1974
Lyrics
Language: English

�

�gurudeva gurudevaa
Sreenaarayaan gurudevaa
Sirassil sreepaadapushpangal choodiya
Sivagiri thedivarunnu njangal
Gurukulam thedi varunnu

Adwaithathine poonoolaniykkum
Aaryamathangal kelkke avarude
Aayiram daivangal kelkke
Orujaathiyorumatham orudaivamennoru
Thirukkural paadiya gurudeva
Ninthirunaamam jayikkatte
Nintevelicham nayikkatte
Pularatte pularatte
Puthiyoru dharmam pularatte

Rigvedathinu punyaham thalikkum
Illapparambukal kelkke avarude
Andhaviswasangal kelkke
Mathamethayalum manushyan nannakuvaan
Upadesham nalkiya gurudeva
Ninthirumozhikal jayikkatte
Ninte velicham nayikkatte
Pularatte pularatte
Puthiyoru dharmam pularatte
Language: Malayalam

�
ഗുരുദേവാ ഗുരുദേവാ ശ്രീനാരായണഗുരുദേവാ
ശിരസ്സില്‍ ശ്രീപാദപുഷ്പങ്ങള്‍ ചൂടിയ
ശിവഗിരിതേടിവരുന്നു ഞങ്ങള്‍
ഗുരുകുലം തേടിവരുന്നു

അദ്വൈതത്തിനെ പൂണൂലണിയിക്കും
ആര്യമതങ്ങള്‍ കേള്‍ക്കെ അവരുടെ
ആയിരം ദൈവങ്ങള്‍ കേള്‍ക്കെ
ഒരുജാതിയൊരുമതം ഒരുദൈവമെന്നൊരു
തിരുക്കുറല്‍ പാടിയ ഗുരുദേവാ
നിന്‍തിരുനാമം ജയിക്കട്ടേ നിന്റെവെളിച്ചം നയിക്കട്ടേ
പുലരട്ടേ പുലരട്ടേ പുതിയൊരു ധര്‍മ്മം പുലരട്ടേ പുലരട്ടേ
ഗുരുദേവാ.........

ഋഗ്വേദത്തിന് പുണ്യാഹം തളിക്കും
ഇല്ലപ്പറമ്പുകള്‍ കേള്‍ക്കെ അവരുടെ
അന്ധവിശ്വാസങ്ങള്‍ കേള്‍ക്കെ
മതമേതായാലും മനുഷ്യന്‍ നന്നാകുവാന്‍
ഉപദേശം നല്‍കിയ ഗുരുദേവാ
നിന്‍തിരുമൊഴികള്‍ ജയിക്കട്ടേ നിന്റെവെളിച്ചം നയിക്കട്ടേ
പുലരട്ടേ പുലരട്ടേ പുതിയൊരു ധര്‍മ്മം പുലരട്ടേ പുലരട്ടേ
ഗുരുദേവാ.........
Movie/Album name: Durga
Artists