Gopurakkilivaathilil nin noopura dhwani ketta naal (2) Njaan marannu njaan marannu swaagatha geetham Ennum saadhakam njaan cheythu vacha Prema sangeetham prema sangeetham (gopurakkili..) Gopurakkilvaathilil nin noopura dhwani ketta naal
Mandirathin manivilakkukal kan thurannilla Raagathanthri kettiya thamburuvil shruthi chernnilla Pushpathaalam kayyilenthi ente sankalpam Kalppadavil vannu ninne ethirettilla (2) Gopurakkilivaathilil nin noopura dhwani ketta naal
Kannuneeril njaanorukki ente naivedyam Pon kinaavaal njaan nadathaam ente salkkaaram Njaanorukkum pranaya sudhaa paanapaathrangal Praanasakhi praanasakhi sweekarichaalum (2) Gopurakkilivaathilil nin noopura dhwani ketta naal
Language: Malayalam
ആാ..ആാ..ആാ.. ആാ ആാ....
ഗോപുരക്കിളിവാതിലില്‍ നിന്‍ നൂപുരധ്വനി കേട്ട നാള്‍ (2) ഞാന്‍ മറന്നു ഞാന്‍ മറന്നു സ്വാഗതഗീതം എന്നും സാധകം ഞാന്‍ ചെയ്തു വച്ച പ്രേമസംഗീതം പ്രേമസംഗീതം... ഗോപുരക്കിളിവാതിലില്‍ നിന്‍ നൂപുരധ്വനി കേട്ട നാള്‍
മന്ദിരത്തിന്‍ മണിവിളക്കുകള്‍ കണ്‍തുറന്നില്ല രാഗ തന്ത്രി കെട്ടിയ തംബുരുവില്‍ ശ്രുതി ചേര്‍ന്നില്ല പുഷ്പതാലം കൈയ്യിലേന്തി എന്റെ സങ്കല്‍പ്പം കല്‍പ്പടവില്‍ വന്നു നിന്നെ എതിരേറ്റില്ല (2) ഗോപുരക്കിളിവാതിലില്‍ നിന്‍ നൂപുരധ്വനി കേട്ട നാള്‍
കണ്ണുനീരില്‍ ഞാനൊരുക്കി എന്റെ നൈവേദ്യം പൊന്‍കിനാവാല്‍ ഞാന്‍ നടത്താം എന്റെ സല്‍ക്കാരം ഞാനൊരുക്കും പ്രണയസുധാപാനപാത്രങ്ങള്‍.. പ്രാണസഖി പ്രാണസഖി സ്വീകരിച്ചാലും (2) ഗോപുരക്കിളിവാതിലില്‍ നിന്‍ നൂപുരധ്വനി കേട്ട നാള്‍