ഗംഗാ യമുനാ സംഗമ സമതല ഭൂമി സ്വർഗ്ഗീയ സുന്ദര ഭൂമി സ്വതന്ത്ര ഭാരത ഭൂമി (ഗംഗാ)
കന്യാകുമാരി തിരമാലകളിൽ തൃക്കാൽ കഴുകും ഭൂമി(2) വിന്ധ്യ ഹിമാലയ കുലാചലങ്ങളിൽ വിളക്കു വയ്ക്കും ഭൂമി (2) (ഗംഗാ)
പുതിയൊരു ജീവിത വേദാന്തത്തിൻ പുരുഷസൂക്തം പാടി (2) ഇവിടെ നടത്തുകയല്ലോ നാമൊരു യുഗ പരിവർത്തന യാഗം(2) (ഗംഗാ)
ഈ യാഗശാല തകർക്കാനെത്തും സായുധ പാണികളേ(2) കൈയ്യിലുയർത്തിയ ഗാണ്ഡീവവുമായ് വരുന്നു ഭാരത പൗരൻ (2) (ഗംഗാ)
Movie/Album name: Hotel High Range
Movie Summary:Hotel High Range is a Malayalam film centered around a hotel in the high ranges and the lives and relationships of the people connected to it.
Song Credits:
- Song: Gangaa Yamunaa
- Film: Hotel High Range (1968)
- Lyricist: Not available
- Music Director: Not available
- Singer(s): Not available
Musical Style: Indian film music (Malayalam cinematic style)