Gokulapaala

1967
Lyrics
Language: English

Gokula paalaa govindaa
Gopakumaaraa govindaa
Govindaa hare govindaa
Guruvaayoorappaa govindaa

Vaarmudiyil chaarthiyathaaree
Varnnappeeli mayilppeeli
Vaakachaarthinu vannavaro
Vrindaavanathile gopikalo (gokula...)

Poonthaanam nalkiyathallae
Ponnunnikkee vanamaala
Melppathur nalkiyathallae
Muthaka maala mani maala

Harinaamangal paadiyirunno-
Raatholammakurooramma
Thevaranerathu nalkiyathallae
Thrikkai venna thoovenna (gokula..)

Thirumadhuram nedikkaam
Thulasippoovithal poojikkaam
Tharumo tharumo kaarvarnnaa
Thaamarakkayyile thoovenna (gokula..)
Language: Malayalam

ഗോകുലപാലാ ഗോവിന്ദാ
ഗോപകുമാരാ ഗോവിന്ദാ
ഗോവിന്ദാ ഹരെ ഗോവിന്ദാ
ഗുരുവായൂരപ്പാ ഗോവിന്ദാ

വാർമുടിയിൽ ചാർത്തിയതാരീ
വർണ്ണപ്പീലി മയിൽപ്പീലി
വാകച്ചാർത്തിനു വന്നവരോ
വൃന്ദാവനത്തിലെ ഗോപികളോ (ഗോകുല...)

പൂന്താനം നൽകിയതല്ലേ
പൊന്നുണ്ണിക്കീ വനമാല
മേൽപ്പത്തൂർ നൽകിയതല്ലേ
മുത്തക മാല മണി മാല

ഹരിനാമങ്ങൾ പാടിയിരുന്നോ-
രാത്തോലമ്മകുറൂരമ്മ
തേവാരനേരത്തു നൽകിയതല്ലേ
തൃക്കൈ വെണ്ണ തൂവെണ്ണ (ഗോകുല..)

തിരുമധുരം നേദിക്കാം
തുളസിപ്പൂവിതൾ പൂജിക്കാം
തരുമോ തരുമോ കാർവർണ്ണാ
താമരക്കയ്യിലെ തൂവെണ്ണ (ഗോകുല
Movie/Album name: Postman
Artists