Gaanavum Layavum Neeyalle

1966
Lyrics
Language: English

Gaanavum layavum neeyallo
Aanandakaarinee samgeetharoopini

Veenayil swaram neeye
Vaakil dhwani neeye
Maanasathin madhurakalppana neeye
Naadabrahmame nee kaninjaal ethu
Narakavum swarggamaay theerumallo

Shabdasaagarathile sapthaswarakanyamaar
Nr^tham nadathidunna manivediyil
Vaanaruleedunna vaanee kalaaaraanee
Jnaanavum mokshavum neeyallo

Palaraagaparivesha bhooshayaninjum
Suraloka sukhamekum bahashamozhinjum
Karakaanaakkadalaakum ambike ninte
Karunathan oruthulli varamaay nalkoo
Language: Malayalam

ഗാനവും ലയവും നീയല്ലോ
ആനന്ദകാരിണീ സംഗീത രൂപിണീ (2)

വീണയില്‍ സ്വരം നീയേ
വാക്കില്‍ ധ്വനി നീയേ
മാനസത്തിന്‍ മധുരകല്പന നീയേ
നാദ ബ്രഹ്മമേ നീ കനിഞ്ഞാല്‍ ഏതു
നരകവും സ്വര്‍ഗ്ഗമായ് തീരുമല്ലോ (ഗാനവും..)

ശബ്ദസാഗരത്തിലെ സപ്തസ്വരകനുഅമാല്‍
നൃത്തം നടത്തിടുന്ന മണി വേദിയില്‍
വാണരുളീടുന്ന വാണീ കലാറാണീ
ജ്ഞാനവും മോക്ഷവും നീയല്ലോ (ഗാനവും..)

പലരാഗ പരിവേഷ ഭൂഷയണിഞ്ഞും
സുരലോക സുഖമേകും ഭാഷ മൊഴിഞ്ഞും
കരകാണാക്കടലാകും അംബികേ നിന്റെ
കരുണ തന്‍ ഒരു തുള്ളി വരമായ് നല്‍കൂ(ഗാനവും..)
Movie/Album name: Pinchuhridayam
Artists