Gokkale Mechu

1963
Lyrics
Language: English

Gokkale mechu kondum kaalindi theerathulla
Pookkalaruthu kondum govindan innu vannu(gokkale)

Valli kudilileri vanamaala korthu kondum
Vallavi manikal than kannina pothi kondum(valli)

Manivenuvoothiyoothi maayika jaalam thooki(2)
Maadhavan kaliyaadum madhuramaam velayil

Kaalakoodam vamikkum kaaliyane kandu(2)
Kaalindi thirakalil kaaroli varnnan

Aattilekkavan chaadi alakal murichu neenthi
Aruthennu kaanikal than alamura ponthee

Kaaliya sarppavum kannanumaay
Kaalindiyaatin naduvil ponthi
Pathikal neerthi phaneendrano shakthiyil kothi
Kandu ninnor kannukal pothi phanathinmel
Kannan manivarnnan mama vinnatharamaadunnu
Kalaariyappollarnnuvallo thrikkaalil
Thrikkaalil pathichu marichuvallo
Language: Malayalam

ഗോക്കളേ മേച്ചുകൊണ്ടും കാളിന്ദീതീരത്തുള്ള
പൂക്കളറുത്തുകൊണ്ടും ഗോവിന്ദനിന്നു വന്നൂ

വള്ളിക്കുടിലിലേറി വനമാല കോര്‍ത്തുകൊണ്ടും
വല്ലവീമണികള്‍തന്‍ കണ്ണിണപൊത്തിക്കൊണ്ടും

മണിവേണുവൂതിയൂതി മായികജാലം തൂകി
മാധവന്‍ കളിയാടും മധുരമാം വേളയില്‍

കാളകൂടം വമിക്കും കാളിയനെക്കണ്ടു
കാളിന്ദിത്തിരകളില്‍ കാറൊളി വര്‍ണ്ണന്‍

ആറ്റിലേക്കവന്‍ ചാടി അലകള്‍ മുറിച്ചുനീന്തി
അരുതെന്നു കാണികള്‍തന്‍ അലമുറപൊന്തീ

കാളിയസര്‍പ്പവും കണ്ണനുമായ്
കാളിന്ദിയാറ്റിന്‍ നടുവില്‍ പൊന്തീ
പത്തികള്‍ നീര്‍ത്തി ഫണീന്ദ്രനോ ശക്തിയില്‍ക്കൊത്തി
കണ്ടുനിന്നോര്‍ കണ്ണുകള്‍ പൊത്തി
ഫണത്തിന്മേല്‍ കണ്ണന്‍ മണിവര്‍ണ്ണന്‍ മമ
വിണ്ണത്തരമാടുന്നു
കാലാരിയപ്പോള്‍ തളര്‍ന്നുവല്ലോ
തൃക്കാലില്‍പ്പതിച്ചു മരിച്ചുവല്ലോ
Movie/Album name: Ammaye Kaanaan
Artists