Graamathin Hridayame

1953
Lyrics
Language: English

Graamathin hridayam snehathin nilayam
Graamathin hridayame snehathin nilayam
Aanandam alathallum kshemaalayam - haa
Paarithil shaanthi than nilayam

O....
Poonthennalilodi ponmani thedi
Poonthennalilodi nal ponmani thedi
Paadathu paaridunna maadappiraave
Paadoo nee graamathin gaanam

Viyarthozhukum karshakan
Mannu ponnaakki maatti
Marubhoomiyeppolume
Maayaamohanamaakki

Ivide vilanju kathiraniyunnu
Naadin soubhaagyamaake
Suralokathekkaalum kemam
Sundaramaakum ee graamam
Gunamulla mannin maaril ninnum
Kanakam vilayunna graamam
Haa...
Graamathin hridayam...
Language: Malayalam

ഗ്രാമത്തിന്‍ ഹൃദയം സ്നേഹത്തിന്‍ നിലയം
ഗ്രാമത്തിന്‍ ഹൃദയമെ സ്നേഹത്തിന്‍ നിലയം
ആനന്ദം അലതല്ലും ക്ഷേമാലയം ഹാ
പാരിതില്‍ ശാന്തിതന്‍ നിലയം

ആ...........
പൂന്തെന്നലിലോടി നല്പൊന്മണി തേടി
പാടത്തു പാറിടുന്ന മാടപ്പിറാവേ
പാടൂ നീ ഗ്രാമത്തിന്‍ ഗാനം

വിയര്‍ത്തൊഴുകും കര്‍ഷകന്‍
മണ്ണുപൊന്നാക്കിമാറ്റി
മരുഭൂമിയെപ്പോളുമേ
മായാമോഹനമാക്കി

ഇവിടെവിളഞ്ഞു കതിരണിയുന്നു
നാടിന്‍ സൌഭാഗ്യമാകെ
സുരലോകത്തെക്കാളും കേമം
സുന്ദരമാകും ഈ ഗ്രാമം
ഗുണമുള്ളമണ്ണിന്‍ മാറില്‍ നിന്നും
കനകം വിളയുന്ന ഗ്രാമം
ഹാ.....
ഗ്രാമത്തിന്‍ ഹൃദയം....
Movie/Album name: Aashadeepam
Artists