Harahara Sankara

2018
Lyrics
Language: English

Hara hara shankara shankara nandana saambasadaasiva umasudane..
Hara hara shankara shankara nandana saambasadaasiva umasudane...
Shankara moolathaal pirannorunni nee parvathikkennum aaromalaay
Shankara moolathaal pirannorunni nee parvathikkennum aaromalaay....
Koolivaakaykkoru ponpaithalaay maayaamohana chaithanyame
Hara hara shankara shankara nandana saambasadaasiva umasudane..
Hara hara shankara shankara nandana saambasadaasiva umasudane...

Soorya thejonmaya praudamee nin roopam
Kaalaagni polennum nin maayakal
Raudrabhaavathil nee sreerudranaayi maarum
Ponmudikkolumaay vilangumen maaye....
Hara hara shankara shankara nandana saambasadaasiva umasudane..
Hara hara shankara shankara nandana saambasadaasiva umasudane...
Shankara moolathaal pirannorunni nee...
Parvathikkennum aaromalaay....

Vempoorathu vallikkaanjirakkompinmele valam komperi
Vempoorathu vallikkaanjirakkompinmele valam komperi...
Naalppathonnaayira moorthikalkkachan
Kailaasa naadhante pon makane....
Kuthaatha kaathum muriyaatha shankhum
Ponmudikkolum pon chilampum
Vaaythaari paadi choolam vilikkumpol sreevishnumaaye kaatharuloo
Vaaythaari paadi choolam vilikkumpol sreevishnumaaye kaatharuloo....

Shankara moolathaal pirannorunni nee parvathikkennum aaromalaay....
Koolivaakaykkoru ponpaithalaay maayaamohana chaithanyame
Hara hara shankara shankara nandana saambasadaasiva umasudane..
Hara hara shankara shankara nandana saambasadaasiva umasudane...
Language: Malayalam

ഹരഹര ശങ്കര ശങ്കരനന്ദന സാംബസദാശിവ ഉമസുദനേ..
ഹരഹര ശങ്കര ശങ്കരനന്ദന സാംബസദാശിവ ഉമസുദനേ...
ശങ്കരമൂലത്താൽ പിറന്നൊരുണ്ണി നീ പാർവ്വതിക്കെന്നും ആരോമലായ്‌
ശങ്കരമൂലത്താൽ പിറന്നൊരുണ്ണി നീ പാർവ്വതിക്കെന്നും ആരോമലായ്‌....
കൂളിവാകയ്ക്കൊരു പൊൻപൈതലായ് മായാമോഹന ചൈതന്യമേ
ഹരഹര ശങ്കര ശങ്കരനന്ദന സാംബസദാശിവ ഉമസുദനേ..
ഹരഹര ശങ്കര ശങ്കരനന്ദന സാംബസദാശിവ ഉമസുദനേ...

സൂര്യതേജോന്മയ പ്രൗഢമീ നിൻ രൂപം
കാലാഗ്നിപോലെന്നും നിൻ മായകൾ
രൗദ്രഭാവത്തിൽ നീ ശ്രീരുദ്രനായി മാറും
പൊന്മുടിക്കോലുമായ് വിളങ്ങുമെൻ മായേ...
ഹരഹര ശങ്കര ശങ്കരനന്ദന സാംബസദാശിവ ഉമസുദനേ..
ഹരഹര ശങ്കര ശങ്കരനന്ദന സാംബസദാശിവ ഉമസുദനേ...
ശങ്കരമൂലത്താൽ പിറന്നൊരുണ്ണി നീ...
പാർവ്വതിക്കെന്നും ആരോമലായ്‌...

വെമ്പൂരത്തു് വള്ളിക്കാഞ്ഞിരക്കൊമ്പിന്മേലേ വലം കൊമ്പേറി
വെമ്പൂരത്തു് വള്ളിക്കാഞ്ഞിരക്കൊമ്പിന്മേലേ വലം കൊമ്പേറി...
നാൽപ്പത്തൊന്നായിര മൂർത്തികൾക്കച്ഛൻ
കൈലാസനാഥന്റെ പൊൻമകനേ...
കുത്താത്ത കാതും മുറിയാത്ത ശംഖും
പൊന്മുടിക്കോലും പൊൻചിലമ്പും
വായ്ത്താരി പാടി ചൂളം വിളിക്കുമ്പോൾ ശ്രീവിഷ്ണുമായേ കാത്തരുളൂ
വായ്ത്താരി പാടി ചൂളം വിളിക്കുമ്പോൾ ശ്രീവിഷ്ണുമായേ കാത്തരുളൂ....

ശങ്കരമൂലത്താൽ പിറന്നൊരുണ്ണി നീ പാർവ്വതിക്കെന്നും ആരോമലായ്‌...
കൂളിവാകയ്ക്കൊരു പൊൻപൈതലായ് മായാമോഹന ചൈതന്യമേ
ഹരഹര ശങ്കര ശങ്കരനന്ദന സാംബസദാശിവ ഉമസുദനേ..
ഹരഹര ശങ്കര ശങ്കരനന്ദന സാംബസദാശിവ ഉമസുദനേ...
Movie/Album name: Kaithola Chathan
Artists