Hridayavaathil thazhuthu neekki thurannidaam ee pulariyil Mizhikal neetti vazhikal thorum shalabhamaayi parannidaam Vin megha chithram en kanavilezhuthuvaan Nin moha cheppin varnnangal vithari nee... Nammalkkaay maathram ee nagaramoru dinam Unarum vareyum kaathirikkaam..... Hridayavaathil thazhuthu neekki thurannidaam ee pulariyil.... Oh...oh...oh...oh....
Language: Malayalam
ഹൃദയവാതിൽ തഴുതു നീക്കി തുറന്നിടാം ഈ പുലരിയിൽ മിഴികൾ നീട്ടി വഴികൾതോറും ശലഭമായി പറന്നിടാം.... വിൺമേഘച്ചിത്രം എൻ കനവിലെഴുതുവാൻ നിൻ മോഹച്ചെപ്പിൻ വർണ്ണങ്ങൾ വിതറി നീ... നമ്മൾക്കായ് മാത്രം ഈ നഗരമൊരു ദിനം ഉണരും വരെയും കാത്തിരിക്കാം..... ഹൃദയവാതിൽ തഴുതു നീക്കി തുറന്നിടാം ഈ പുലരിയിൽ.... ഓ...ഓ...ഓ...ഓ....
കരളിൻ മൃദുവിരലിനാൽ തഴുകും കണിമലരു നീ... ചെറു പരിഭവം അതു മറയവേ.... നറു കുസൃതിയായ് ചിരി തൻ അലകളായ്... ഇഴ മുറുകി നാം സ്വയം ഒഴുകയായ് വിധിയാം മാന്ത്രികന്റെ കൺകെട്ടാൽ..... ഓ...ഓ...ഓ...ഓ....
ഹൃദയവാതിൽ തഴുതു നീക്കി തുറന്നിടാം ഈ പുലരിയിൽ മിഴികൾ നീട്ടി വഴികൾതോറും ശലഭമായി പറന്നിടാം വിൺമേഘച്ചിത്രം എൻ കനവിലെഴുതുവാൻ നിൻ മോഹച്ചെപ്പിൻ വർണ്ണങ്ങൾ വിതറി നീ... നമ്മൾക്കായ് മാത്രം ഈ നഗരമൊരു ദിനം ഉണരും വരെയും കാത്തിരിക്കാം..... ഹൃദയവാതിൽ തഴുതു നീക്കി തുറന്നിടാം ഈ പുലരിയിൽ....