Chudu ninamurukiya sirayumaay Manamathil oru kanalulayumaay Poruu...nee poruu...ee vaazhvilaay Arivaayi jeevanorupole Bhaagadheyam orupole Ini cheraam koode oru dhaarayaay... Aavesham vaalenthum poraane... Aaraalum vaazhtheedum neraane.... Aahlaadam aaghosham swaathanthryam Ee aavesham chernnaalum swaathanthrayam...
Language: Malayalam
ഹിമഗിരി കാറ്റാൽ താലോലം താരാട്ടും ഹൃദയപതാകേ...നീയേകി സ്വാതന്ത്ര്യം കടലല പാടി നാമാകെ പാടി കൂടെ ഈ നാടിൻ ആഹ്ലാദം നീ താനേ...... ആഹ്ലാദം ആഘോഷം സ്വാതന്ത്ര്യം ഈ....ആഘോഷം പൂ ചൂടും സ്വാതന്ത്ര്യം ആഹ്ലാദം ആഘോഷം സ്വാതന്ത്ര്യം ഈ ആവേശം ചേർന്നാളും സ്വാതന്ത്ര്യം
അഴലുകളെരിയുമൊരുയിരുമായ് തുടലുകളഴിയുമൊരുടലുമായ് പോരൂ...നീ പോരൂ പൂങ്കാറ്റിലായ് വരവായി വാദ്യലയ ഘോഷം വാർന്നുവീണു തുടിതാളം ഇനി പാടാം കൂടെ ഒരു പ്രാണനായ്.... ആഹ്ലാദം ആഘോഷം സ്വാതന്ത്ര്യം ഈ....ആഘോഷം പൂ ചൂടും സ്വാതന്ത്ര്യം
ചുടുനിണമുരുകിയ സിരയുമായ് മനമതിലൊരു കനലുലയുമായ് പോരൂ...നീ പോരൂ....ഈ വാഴ്‌വിലായ് അറിവായി ജീവനൊരുപോലെ ഭാഗധേയമൊരുപോലെ ഇനി ചേരാം കൂടെ ഒരു ധാരയായ് ആവേശം വാളേന്തും പോരാണേ.... ആരാലും വാഴ്ത്തീടും നേരാണേ.... ആഹ്ലാദം ആഘോഷം സ്വാതന്ത്ര്യം ഈ ആവേശം ചേർന്നാളും സ്വാതന്ത്ര്യം....