Thaapathaal ittittum manju maattaan Chudu swethathil neeraattil naam onnaakille Hamsappennin arike ina hamsam pole Rasa laasyathil kallolam neeyakilee... Aalasyachelulla raavennum namme Pulkille...pulkille...aa...aa... (himabindukkal....)
Language: Malayalam
ഹിമബിന്ദുക്കൾ ചുംബിച്ചെൻ തൂവൽ മെയ്യിൽ മാരൻ നീ തീപോലെൻ ഈറൻ മാറിൽ രതിരാഗങ്ങൾ മൂളും മദഭൃംഗം പോലെ കേളിപ്പൂ എന്നെ നീ ലാളിക്കില്ലേ... രോമാഞ്ചത്താലം ഞാനല്ലേ മുന്നിൽ പെണ്‍പൂവെൻ പൂത്താലം ചോദിക്കില്ലേ... ശൃംഗാരം നെഞ്ചിൽ കനലാടും പോലെ എന്നെ നിൻ പൂവമ്പാൽ വേണിക്കില്ലേ... ഹിമബിന്ദുക്കൾ ചുംബിച്ചെൻ തൂവൽ മെയ്യിൽ മാരൻ നീ തീപോലെൻ ഈറൻ മാറിൽ....
ചുണ്ടത്തെ സിന്ദൂരം ചാലിച്ചോരോ ചുടുമുത്തത്തിൽ സമ്മാനങ്ങൾ ചൂടിക്കില്ലേ... വശ്യക്കണ്ണിൽ തഴുകും അരവിന്ദം പോലെ കുളിരുന്മാദം തോരാതെ നീ നിൽക്കില്ലേ... സമ്മോഹനശൃംഗം നിൻ താഴ്‌വാരം ഞാൻ പൂക്കില്ലേ പൂക്കില്ലേ...ആ...ആ... ഹിമബിന്ദുക്കൾ ചുംബിച്ചെൻ തൂവൽ മെയ്യിൽ മാരൻ നീ തീപോലെൻ ഈറൻ മാറിൽ....
താപത്താൽ ഇറ്റിറ്റും മഞ്ഞു മാറ്റാൻ ചുടുസ്വേതത്തിൽ നീരാറ്റിൽ നാം ഒന്നാകില്ലേ ഹംസപ്പെണ്ണിൻ അരികെ ഇണഹംസം പോലെ രസലാസ്യത്തിൽ കല്ലോലം നീയാകില്ലേ... ആലസ്യച്ചേലുള്ള രാവെന്നും നമ്മെ പുൽകില്ലേ...പുൽകില്ലേ...ആ...ആ... (ഹിമബിന്ദുക്കൾ....)