Halli Sreehalli

2016
Lyrics
Language: English

Kathum theeyaanumma...nenchil kanalaanumma
Kathum theeyaanumma..nenchil kanalaanumma...
Ullil pukayunna kaliyaayumma...
Thattikkalayaathumma...kittaakkaniyaanumma
Thullichaadunna kadalaanumma...
Ullaake neerum daahavum peri
Ethetho neelum veedhikal thaandi
Thedunnumma..kezhunnumma...urukunna kuliraanumma...

Hey halli sree hallee...angalu polam mudhugau
Kannil pakaraamo oru cheru ponnumma
Thumbee kaarthumbee...chempaka mottil muthumma...
Thikkam thaka theyyam kanavilu noorumma...
Kaathirikkum thakkam paarthirikkum
Kaattirulil naam vala vilrikkum...
Nottamidum...ennum chootterikkum
Choondakalil naam ira korukkum...
Padakkoppum veezhukayaay...
Vedithokkum tholkkukayaay
Iniyenthe maarggam kara keraan
Vazhiyaake theerukayo...gathi maarippovukayo...
Avanengo maayum nizhalaayi...

Mindippoyaalumma...munnil kandaalumma
Chummaa ninnaalum chundaalumma
Enni theeraathumma...kitti thalarunnumma
Peythu thoraatha mazhayaayumma...
Nirthaathe veeshum kaattala pole
Ororo konil ninnithaa vanne...
Nooraayiram novaayumma...ulakaake thirayunnumma...

Hey halli sree hallee...angalu polam mudhugau
Kannil pakaraamo oru cheru ponnumma
Thumbee kaarthumbee...chempaka mottil muthumma...
Thikkam thaka theyyam kanavilu noorumma...
Kaathirikkum thakkam paarthirikkum
Kaattirulil naam vala vilrikkum...
Nottamidum...ennum chootterikkum
Choondakalil naam ira korukkum...
Padakkoppum veezhukayaay...
Vedithokkum tholkkukayaay
Iniyenthe maarggam kara keraan
Vazhiyaake theerukayo...gathi maarippovukayo...
Avanengo maayum nizhalaayi...
Language: Malayalam

കത്തും തീയാണുമ്മ...നെഞ്ചിൽ കനലാണുമ്മ
കത്തും തീയാണുമ്മ....നെഞ്ചിൽ കനലാണുമ്മ..
ഉള്ളിൽ പുകയുന്ന കലിയായുമ്മ...
തട്ടിക്കളയാതുമ്മ...കിട്ടാക്കനിയാണുമ്മ
തുള്ളിച്ചാടുന്ന കടലാണുമ്മ...
ഉള്ളാകെ നീറും ദാഹവും പേറി
ഏതേതോ നീളും വീഥികൾ താണ്ടി
തേടുന്നുമ്മ...കേഴുന്നുമ്മ...ഉരുകുന്ന കുളിരാണുമ്മ.....

ഹേയ് ഹള്ളി ശ്രീ ഹള്ളീ...അങ്ങള് പോളം മുദ്ദുഗൗ
കണ്ണിൽ പകരാമോ ഒരു ചെറു പൊന്നുമ്മ
തുമ്പീ കാർത്തുമ്പീ...ചെമ്പകമൊട്ടിൽ മുത്തുമ്മ...
തിക്കം തക തെയ്യം കനവിലു് നൂറുമ്മ...
കാത്തിരിക്കും തക്കം പാർത്തിരിക്കും
കാട്ടിരുളിൽ നാം വലവിരിക്കും...
നോട്ടമിടും...എന്നും ചൂട്ടെരിക്കും
ചൂണ്ടകളിൽ നാം ഇര കൊരുക്കും...
പടക്കോപ്പും വീഴുകയായ്
വെടിത്തോക്കും തോൽക്കുകയായ്
ഇനിയെന്തേ മാർഗ്ഗം കരകേറാൻ
വഴിയാകെ തീരുകയോ...ഗതി മാറിപ്പോവുകയോ....
അവനെങ്ങോ മായും നിഴലായി...

മിണ്ടിപ്പോയാലുമ്മ...മുന്നിൽ കണ്ടാലുമ്മ
ചുമ്മാ നിന്നാലും ചുണ്ടാലുമ്മ
എണ്ണിത്തീരാതുമ്മ...കിട്ടിത്തളരുന്നുമ്മ
പെയ്തു തോരാത്ത മഴയായുമ്മ...
നിർത്താതെ വീശും കാറ്റല പോലെ
ഓരോരോ കോണിൽ നിന്നിതാ വന്നേ...
നൂറായിരം നോവായുമ്മ...ഉലകാകെ തിരയുന്നുമ്മ....

ഹേയ് ഹള്ളി ശ്രീ ഹള്ളീ...അങ്ങള് പോളം മുദ്ദുഗൗ
കണ്ണിൽ പകരാമോ ഒരു ചെറു പൊന്നുമ്മ
തുമ്പീ കാർത്തുമ്പീ...ചെമ്പകമൊട്ടിൽ മുത്തുമ്മ...
തിക്കം തക തെയ്യം കനവിലു് നൂറുമ്മ...
കാത്തിരിക്കും തക്കം പാർത്തിരിക്കും
കാട്ടിരുളിൽ നാം വലവിരിക്കും...
നോട്ടമിടും...എന്നും ചൂട്ടെരിക്കും
ചൂണ്ടകളിൽ നാം ഇര കൊരുക്കും...
പടക്കോപ്പും വീഴുകയായ്
വെടിത്തോക്കും തോൽക്കുകയായ്
ഇനിയെന്തേ മാർഗ്ഗം കരകേറാൻ
വഴിയാകെ തീരുകയോ...ഗതി മാറിപ്പോവുകയോ....
അവനെങ്ങോ മായും നിഴലായി...
Movie/Album name: Mudhugow
Artists