ഹേമന്തമെൻ കൈക്കുമ്പിളിൽ തൂവും നിലാപ്പൂവു നീ പൂങ്കാറ്റുപോൽ നിന്നുള്ളിലെ പൂഞ്ചില്ല തേടുന്നു ഞാൻ ഇതാ.... കിളി പാടുന്ന പാട്ടെന്റെ കാതിൽ.... കളിയോതുന്ന നിൻ വാക്കു പോലെ... അതിലോലം...അനുരാഗം തേന്മാരിയായ്....
നിന്റെ മൗനവും മൊഴിയിഴ തുന്നിയേകവേ... എന്നുമീ വഴി...കനവൊടു കാത്തിരുന്നു ഞാൻ... എൻ നിമിഷങ്ങളാനന്ദ ശലഭങ്ങളായ് ഇന്നലയുന്നു നിന്നോർമ്മയാകെ... നെഞ്ചിന്നൂഞ്ഞാലിൽ മെല്ലെ നിന്നെ എന്നും താരാട്ടാം ഓമൽപ്പൂവേ.... ആ ഹാഹാ ഹാഹാഹാ....ലാലലാ ലലലാ ലാലാ.... ഹേമന്തമെൻ കൈക്കുമ്പിളിൽ തൂവും നിലാപ്പൂവു നീ... സനിസ പമപ പമഗരി സരിനീ....
കണ്ണിലായിരം മെഴുതിരി മിന്നിടുന്നപോൽ... മെല്ലെ വന്നു നീ...ചിരിമലരാദ്യമേകവേ നിൻ ശിശിരങ്ങളിലപെയ്ത പുലർവേളയിൽ ഞാൻ മഴവില്ലിനിതളായി മാറി മിന്നൽ കണ്‍ചിമ്മും താരം പോലെ എന്നിൽ ചേരാമോ എന്നും കണ്ണേ....
ഹേമന്തമെൻ കൈക്കുമ്പിളിൽ തൂവും നിലാപ്പൂവു നീ പൂങ്കാറ്റുപോൽ നിന്നുള്ളിലെ പൂഞ്ചില്ല തേടുന്നു ഞാൻ ഇതാ.... കിളി പാടുന്ന പാട്ടെന്റെ കാതിൽ.... കളിയോതുന്ന നിൻ വാക്കു പോലെ... അതിലോലം...അനുരാഗം തേന്മാരിയായ്....
Movie/Album name: Kohinoor
Sentence Summary: A con drama set in 1980s Kerala, Kohinoor follows a group of small-time hustlers who plot an elaborate diamond heist, only to have their scheme complicated by love, betrayal, and unexpected twists.
Scene Context: A romantic, reflective song picturized on the lead pair, expressing love and longing in a soft, intimate montage within the film's period setting.