Harinaakshi

2015
Lyrics
Language: English

Harinaakshi janamaule ninne thedaaniniyidamundo
Nithya nilanadhi polee janmam ninne thirayukayalle
Harinaakshi janamaule ninne thedaaniniyidamundo...

Kunkumathari kuthirnna hemantha sundara sandhyakalil
Vidyullathayam manikanchiyazhiyum varsha nisheedhiniyil
Puzhayude pokkilchuzhiyil peelikal nivarum thenmala than madiyil
Ardhasushupthiyil unmadamoorchayil ilakalil malarukalil
Anthinilavalamezhukiya pulina thadangalil ushassukalil
Niine thedi nadannu....
Harinaakshi janamaule ninne thedaaniniyidamundo
Language: Malayalam

ഹരിണാക്ഷീ ജനമൗലേ നിന്നെ തേടാനിനിയിടമുണ്ടോ..
നിത്യ നിളാനദി പോലീ ജന്മം നിന്നെ തിരയുകയല്ലേ..
ഹരിണാക്ഷീ ജനമൗലേ നിന്നെ തേടാനിനിയിടമുണ്ടോ...

കുങ്കുമത്തരി കുതിർന്ന ഹേമന്ത സുന്ദരസന്ധ്യകളിൽ
വിദ്യുൽലതയാം മണികാഞ്ചിയഴിയും വർഷ നിശീഥിനിയിൽ
പുഴയുടെ പൊക്കിൾചുഴിയിൽ പീലികൾ നിവരും തെന്മല തൻ മടിയിൽ
അർദ്ധ സുഷൂപ്തിയിൽ ഉന്മദ മൂർച്ഛയിൽ ഇലകളിൽ മലരുകളിൽ
അന്തിനിലാവലമെഴുകിയ പുളിനതടങ്ങളിൽ ഉഷസ്സുകളിൽ
നിന്നെ തേടി നടന്നു...
ഹരിണാക്ഷീ ജനമൗലേ നിന്നെ തേടാനിനിയിടമുണ്ടോ...
Movie/Album name: Kaliyachan
Artists