ഹേ കണ്ണിൽ നോക്കാതെ ഉള്ളിൽ കിള്ളാതെ നെഞ്ചിൽ ചായാതെ എന്നെ കൊല്ലാതെ... കണ്ണിൽ നോക്കാതെ ഉള്ളിൽ കിള്ളാതെ നെഞ്ചിൽ ചായാതെ എന്നെ കൊല്ലാതെ... ഈ രാവോ തീരാതെ മായാതിരുന്നെങ്കിൽ... ചാരെ വായെൻ കണ്ണേ നേരം പോകുന്നേ... ഹേ കണ്ണിൽ നോക്കാതെ ഉള്ളിൽ കിള്ളാതെ നെഞ്ചിൽ ചായാതെ എന്നെ കൊല്ലാതെ.....
രാവേതോ മയ്യിൽ മയ്യോലും മെയ്യിൽ മെയ്യാകെ തീയിൽ....തീയാണേ നീയു് ആവേശക്കാറ്റിൽ വെണ്‍തൂവൽ പോലെ ഒളിചിതറണ നെഞ്ചിൽ തൂവെള്ളിത്തുട്ടു് നീ തീയായ് എന്നിൽ മെയ്യാതേ... ഈറൻ രാവോ മായില്ലേ.. ഏഴാം യാമം തീരും നേരം ഇവനൊരു മണിമാരൻ ഈ ആകാശത്തിൻ താഴത്തു് മായാരാവിൻ തീരത്തിൽ ഉള്ളം കയ്യാൽ എല്ലാം നേടും അഴകിയ മണവാളൻ... ഹേ കണ്ണിൽ നോക്കാതെ ഉള്ളിൽ കിള്ളാതെ നെഞ്ചിൽ ചായാതെ...എന്നെ കൊല്ലാതെ...
തമ്പേറിൻ മേളം...മേളത്തിൻ താളം താളത്തിൻ ഓളം നീളും നിന്നോളം മഞ്ഞോലും കൂടു്...നീയേകും ചൂടു്... സിര പുകയണു മെല്ലെ...ഏറുന്നു ദാഹം നീ പയ്യെ പയ്യെ പാളാതെ.. മിന്നൽ ചില്ലായ് വാ വേഗം ഇന്നീ രാവിൻ തീരത്താകെ ഇവനുടെ കളിയാട്ടം ഈ മെയ്യോ മെയ്യിൽ കൂടുന്നു തീയും തേനും ചേരുന്നു.. ആരും ആരും കാണാപ്പൂവിൽ അളിയുടെ തിരകേറ്റം...
ഹേ കണ്ണിൽ നോക്കാതെ ഉള്ളിൽ കിള്ളാതെ നെഞ്ചിൽ ചായാതെ എന്നെ കൊല്ലാതെ... കണ്ണിൽ നോക്കാതെ ഉള്ളിൽ കിള്ളാതെ നെഞ്ചിൽ ചായാതെ എന്നെ കൊല്ലാതെ... ഈ രാവോ തീരാതെ മായാതിരുന്നെങ്കിൽ... ചാരെ വായെൻ കണ്ണേ നേരം പോകുന്നേ...