ഈ അതിരാത്രമാം രതിയുടെ രസലഹരിയിലൊരു വിരല്‍നഖമുനമുറിവുകളുടെ ഈ അതിരാത്രമാം രതിയുടെ രസലഹരിയിലൊരു വിരല്‍നഖമുനമുറിവുകളെഴുതാം കളപ്പുരക്കോലായില്‍ പുകഞ്ഞതെന്‍ ജന്മം ഹവിസ്സുപോല്‍ പടര്‍ന്നതെന്‍ മനസ്സിന്റെ പുണ്യം മനസ്സു കൊണ്ടുഴിഞ്ഞുവച്ച മദനതപനരാഗം മന്ത്രമായ് പിടഞ്ഞു നിന്റെ ചുണ്ടിലെന്റെ ധ്യാനം (ഹേമാംബരി)
ഈ ശുഭരാത്രിയില്‍ മഴയുടെ ഇതളിതളിടുമൊരു സുഖകരലയമറിയുക വെറുതേ നിലാവലപ്പുല്‍പ്പായില്‍ തിണര്‍ത്തതെന്‍ ദേഹം തിടമ്പുപോല്‍ തെഴുത്തതെന്‍ പുരുഷാര്‍ത്ഥസാരം നിനവു കൊണ്ടറിഞ്ഞുവച്ച വിരഹമധുരഗാനം നിന്നെ ഞാനറിഞ്ഞുവച്ചതെന്റെ ധന്യഗീതം (ഹേമാംബരി)