Harahara Sambho

2012
Lyrics
Language: English

Harahara shambho shivanude nenjam
Adimudi ilakiya kadhayariyille
Alakadalaalum vadamala naadhan
Arikilorazhakiya mohiniyaayille
Mohichille... pandenno
Pennu vannaal maamuni polum venna thanne
Ee mannil paavam aanin
Kada parayaanundo? pinne

Maayamohini (harahara)

Chapalatha sahajam kaippizha sahajam
Akramareethikalanganeyotaruthe arutharuthe

Maayamohini

Ithaanu mahilaye aaraadhikkaan paranja bhoolokam
Inno chuttum kaamappeyaattam
Ithaanu kaliyugakaalam vayyaa thanichu sanchaaram
Nareemaanam pokum kattaayam
Abhinavamohinikko theruvoram
Puthupeedakar vaka salkkaaram
Idavum valavum kazhukan patayanikal sharamunakal

Maayamohini (harahara)

Maayamohini

Kadaaramizhimuna maaril thaazhthum apaara laavanyam
Kathikathikkerum thaarunyam
Vikaarakodumudi kerippokum vivekashoonyarkko
Vasthraakshepam polum nissaaram
Abhinavamohinikko nettottam
Swayaraksha thediyorabhyaasam
Kavacham panithe kazhiyoo shivashivane iniyutane

Maayamohini (harahara) (chapalatha)
Language: Malayalam

ഹരഹരശംഭോ ശിവനുടെ നെഞ്ചം
അടിമുടി ഇളകിയ കഥയറിയില്ലേ
അലകടലാളും വടമല നാഥൻ
അരികിലൊരഴകിയ മോഹിനിയായില്ലേ
മോഹിച്ചില്ലേ... പണ്ടെന്നോ
പെണ്ണു വന്നാല്‍ മാമുനി പോലും വെണ്ണ തന്നെ
ഈ മണ്ണില്‍ പാവം ആണിൻ
കഥ പറയാനുണ്ടോ? പിന്നെ

മായാമോഹിനി (ഹരഹര)

ചപലത സഹജം കൈപ്പിഴ സഹജം
അക്രമരീതികളങ്ങനെയോടരുതേ അരുതരുതേ

മായാമോഹിനി

ഇതാണു മഹിളയെ ആരാധിക്കാന്‍ പറഞ്ഞ ഭൂലോകം
ഇന്നോ ചുറ്റും കാമപ്പേയാട്ടം
ഇതാണു കലിയുഗകാലം വയ്യാ തനിച്ചു സഞ്ചാരം
നാരീമാനം പോകും കട്ടായം
അഭിനവമോഹിനിക്കോ തെരുവോരം
പുതുപീഡകര്‍ വക സൽക്കാരം
ഇടവും വലവും കഴുകൻ പടയണികള്‍ ശരമുനകൾ

മായാമോഹിനി (ഹരഹര)

മായാമോഹിനി

കഠാരമിഴിമുന മാറില്‍ താഴ്ത്തും അപാര ലാവണ്യം
കത്തിക്കത്തിക്കേറും താരുണ്യം
വികാരകൊടുമുടി കേറിപ്പോകും വിവേകശൂന്യർക്കോ
വസ്ത്രാക്ഷേപം പോലും നിസ്സാരം
അഭിനവമോഹിനിക്കോ നെട്ടോട്ടം
സ്വയരക്ഷ തേടിയൊരഭ്യാസം
കവചം പണിതേ കഴിയൂ ശിവശിവനേ ഇനിയുടനെ

മായാമോഹിനി (ഹരഹര) (ചപലത)
Movie/Album name: Maayamohini
Artists