ഹൃദയം തേടും സ്വരമേ... നീ എവിടെ വാണോ തനിയേ... മിഴിയിലോ...മൊഴിയിലോ.... മഴയിലോ...മധുവിലോ... ഈ ഭൂമി തരുന്ന മുലപ്പാലമൃതിന്‍ സഞ്ജീവനിയിലോ.... കടലോളം തഴുകും കരയുടെ നെഞ്ചിന്‍ കണ്ണീര്‍ച്ചെപ്പിലോ.... ഹൃദയം തേടും സ്വരമേ...
കാറ്റില്‍ കലരവേ നീ കാറ്റുതന്നെയാണോ... ഒലിയില്‍ പിറക്കവേ നീ നാദരൂപിയാണോ.... രൂപം ചൊല്ലാനില്ലാതെ നീ ലോകം കവരുന്നൂ ഉയിരുകളെല്ലാം നിന്‍ പേരില്‍ ഉള്ളം നൽകുന്നൂ മഴയില്‍ വിളയാ കതിരുണ്ടോ മനസ്സുകളലിയാപ്പാട്ടുണ്ടോ... ഇതു നാമറിഞ്ഞ പൂര്‍വ്വജന്മസന്തോഷം... ഹൃദയം തേടും സ്വരമേ... നീ എവിടെ വാണോ തനിയേ...
എത്രയോ വീഥികള്‍ നാം ഒത്തുചേര്‍ന്നു പാടി എത്രയോ വേദികള്‍ തേൻ മുത്തുകൊണ്ടു മൂടി വഴികള്‍ തെളിയാഗ്രാമത്തില്‍ ശ്രുതിയാല്‍ വഴി തുറന്നൂ... വേദനയുള്ളിലിരുന്നാലും പാട്ടാല്‍ അതു മറന്നൂ.... ഈണത്തെ അറിയാന്‍ മിഴി വേണോ... ഇണകളെ അറിയാന്‍ കാതില്ലേ... ഈ ഗാനം പോലും ഓര്‍മ്മ തന്ന മുത്തല്ലേ....
ഹൃദയം തേടും സ്വരമേ... നീ എവിടെ വാണോ തനിയേ... മിഴിയിലോ...മൊഴിയിലോ.... മഴയിലോ...മധുവിലോ... ഈ ഭൂമി തരുന്ന മുലപ്പാലമൃതിന്‍ സഞ്ജീവനിയിലോ.... കടലോളം തഴുകും കരയുടെ നെഞ്ചിന്‍ കണ്ണീര്‍ച്ചെപ്പിലോ.... ഹൃദയം തേടും സ്വരമേ... നീ എവിടെ വാണോ തനിയേ...