ഹൃദയം തേടും സ്വരമേ... നീ എവിടെ വാണോ തനിയേ... മിഴിയിലോ...മൊഴിയിലോ.... മഴയിലോ...മധുവിലോ... ഈ ഭൂമി തരുന്ന മുലപ്പാലമൃതിന്‍ സഞ്ജീവനിയിലോ.... കടലോളം തഴുകും കരയുടെ നെഞ്ചിന്‍ കണ്ണീര്‍ച്ചെപ്പിലോ.... ഹൃദയം തേടും സ്വരമേ...
കാറ്റില്‍ കലരവേ നീ കാറ്റുതന്നെയാണോ... ഒലിയില്‍ പിറക്കവേ നീ നാദരൂപിയാണോ.... രൂപം ചൊല്ലാനില്ലാതെ നീ ലോകം കവരുന്നൂ ഉയിരുകളെല്ലാം നിന്‍ പേരില്‍ ഉള്ളം നൽകുന്നൂ മഴയില്‍ വിളയാ കതിരുണ്ടോ മനസ്സുകളലിയാപ്പാട്ടുണ്ടോ... ഇതു നാമറിഞ്ഞ പൂര്‍വ്വജന്മസന്തോഷം... ഹൃദയം തേടും സ്വരമേ... നീ എവിടെ വാണോ തനിയേ...
ഞാനോ പാടുന്നൂ...എന്നെ പാടാന്‍ വിളിച്ചല്ലൊ തേന്‍കിനിയും പാട്ടായ് അവനെന്നില്‍ നിറഞ്ഞല്ലൊ... എവിടേ ഗീതപ്രാർത്ഥനകൾ അവിടേ ദൈവമുഖം.... ദൈവം വാഴും സ്വരഭവനം ശ്രീകോവിലുമാകും..... ഗീതധ്വനിയീ മണിനാദം രാഗജ്വാലാമലർദീപം ഈ സുകൃതം ഏകിടുന്നു ദേവസംഗീതം... ഹൃദയം തേടും സ്വരമേ... നീ എവിടെ വാണോ തനിയേ... ഹൃദയം തേടും സ്വരമേ...