Hey Krishna

2007
Lyrics
Language: English

Hey krishnaa gopeekrishnaa
Yadumuralee gaayakaa
Hey krishnaa madhuraa naadhaa
Vrajayuvathee vallabhaa
Njaanee nadayil urukumpozhum
Chirithooki nilppathenthu nee kannaa..
(hey krishnaa...)

Mizhineeru chaalicha harichandanam
Durithangalithalaarnna thulasee vanam
Parithaapa karppoora deepaarathi
Paripoornna sankalppa manthraahuthi
Ente janmamoru naivedyamaayillayo
Raagasaandramen hridaya sandhyakal neeyarinjathallo
Pranayatheeramevide nin priyavasanthamevide
Kannaa iniyumente sankadangal kelkkille
(hey krishnaa...)

Virahaardra raadhaa vilaapangal nee
Vanarodanam pol rasichillayo
Pakalpoleyariyunna sathyangale
Pakalpolumariyaathe maaychillayo
Paanchajannyamoru jalashankhamaayillayo
Kapadanaadanam nadanamaadi nee parihasichathaare
Abhayamevideyevide nin viswaroopamevide
Kannaa neeyuminnu hridaya shoonnya thadashilayo....

(hey krishnaa...)
Language: Malayalam

ഹേ കൃഷ്ണാ ഗോപീകൃഷ്ണാ
യദുമുരളീഗായകാ
ഹേ കൃഷ്ണാ മഥുരാനാഥാ
വ്രജയുവതീവല്ലഭാ
ഞാനീ നടയില്‍ ഉരുകുമ്പോഴും
ചിരിതൂകി നില്പതെന്തു നീ കണ്ണാ

(ഹേ കൃഷ്ണാ)

മിഴിനീരു ചാലിച്ച ഹരിചന്ദനം
ദുരിതങ്ങളിതളാര്‍ന്ന തുളസീവനം
പരിതാപ കര്‍പ്പൂര ദീപാരതി
പരിപൂര്‍ണ്ണ സങ്കല്പ മന്ത്രാഹുതി
എന്റെ ജന്മമൊരു നൈവേദ്യമായില്ലയോ
രാഗസാന്ദ്രമെന്‍ ഹൃദയസന്ധ്യകള്‍ നീയറിഞ്ഞതല്ലോ
പ്രണയതീരമെവിടെ നിന്‍ പ്രിയവസന്തമെവിടെ
കണ്ണാ ഇനിയുമെന്റെ സങ്കടങ്ങള്‍ കേള്‍ക്കില്ലേ

(ഹേ കൃഷ്ണാ)

വിരഹാര്‍ദ്ര രാധാവിലാപങ്ങള്‍ നീ
വനരോദനംപോല്‍ രസിച്ചില്ലയോ
പകല്‍‌പോലെയറിയുന്ന സത്യങ്ങളെ
പകല്‍‌പോലുമറിയാതെ മായ്ച്ചില്ലയോ
പാഞ്ചജന്യമൊരു ജലശംഖമായില്ലയോ
കപടനാടനം നടനമാടി നീ പരിഹസിച്ചതാരെ
അഭയമെവിടെയെവിടെ നിന്‍ വിശ്വരൂപമെവിടെ
കണ്ണാ നീയുമിന്നു ഹൃദയശൂന്യ തടശിലയോ

(ഹേ കൃഷ്ണാ)
Movie/Album name: Nivedyam
Artists