Hosaina Hosaina

2004
Lyrics
Language: English

Ho sainaa ho sainaa sainaa

Njaanum varatte njaanum varatte aadu meykkaan kaadinullil
Ho sainaa ho sainaa sainaa
Poroo punnaare poroo punnaare maampoo pookkum maasamalle
Ho sainaa ho sainaa sainaa
Odakkuzhaloothi kondaduthirikkaam
Oru marachaayayil kidannurangaam
Kannaaram pothaam kinnaaram chollaam
Kunjaadin koottathil koothaadaam
(njaanum....)

Pazhamozhi kadhayile kalarikalil
Padavetti jayichuvo murathampuraane
Urumiyum parichayum orukki veykkaam
Manikkacha azhichu thaa malar vennilaave
Ezharaveluppinu kuli kazhinjilakkuri
Elassil varachathalle
Inneeranaay ilanjippoomkalariyil kadannirunnaayudham
Thozhutheduthaarodum poraadum njaan
(njaanum....)

Nizhalchithra kadhayile naayikayaay
Irulile velichamaay nee vannuvenkil
Manassinte vazhivakkil orumichu naam
Maranathilaayaalum piriyila ponne
Onnaayavar palavazhi pirinjathum irumanam
Ormmayil orumichathum
Kanneerinte nanavulla kudam oru yugam
Kaamukar avarude kaanaatha kalyaanamaay
(njaanum....)
Language: Malayalam

ഹോ സൈനാ ഹോ സൈനാ സൈനാ

ഞാനും വരട്ടേ ഞാനും വരട്ടേ ആടു മേയ്ക്കാൻ കാടിനുള്ളിൽ
ഹോ സൈനാ ഹോ സൈനാ
പോരൂ പുന്നാരേ പോരൂ പുന്നാരെ മാമ്പൂ പൂക്കും മാസമല്ലേ
ഹോ സൈനാ ഹോ സൈനാ
ഓടക്കുഴലൂതി കൊണ്ടടുത്തിരിക്കാം
ഒരു മരച്ഛായയിൽ കിടന്നുറങ്ങാം
കണ്ണാരം പൊത്താം കിന്നാരം ചൊല്ലാം
കുഞ്ഞാടിൻ കൂട്ടത്തിൽ കൂത്താടാം
(ഞാനും വരട്ടേ..)

പഴമൊഴി കഥയിലെ കളരികളിൽ
പടവെട്ടി ജയിച്ചുവോ മുറത്തമ്പുരാനേ
ഉറുമിയും പരിചയും ഒരുക്കി വെയ്ക്കാം
മണിക്കച്ച അഴിച്ചു താ മലർ വെണ്ണിലാവേ
ഏഴരവെളുപ്പിനു കുളികഴിഞ്ഞിലക്കുറി
ഏലസ്സിൽ വരച്ചതല്ലേ
ഇന്നീറനായ് ഇലഞ്ഞിപ്പൂംകളരിയിൽ കടന്നിരുന്നായുധം
തൊഴുതെടുത്താരോടും പോരാടും ഞാൻ
(ഞാനും വരട്ടേ..)

നിഴൽച്ചിത്രകഥയിലെ നായികയായ്
ഇരുളിലെ വെളിച്ചമായ് നീ വന്നുവെങ്കിൽ
മനസ്സിന്റെ വഴിവക്കിൽ ഒരുമിച്ചു നാം
മരണത്തിലായാലും പിരിയില്ല പൊന്നേ
ഒന്നായവർ പലവഴി പിരിഞ്ഞതും ഇരുമനം
ഓർമ്മയിൽ ഒരുമിച്ചതും
കണ്ണീരിന്റെ നനവുള്ള കടം ഒരു യുഗം
കാമുകർ അവരുടെ കാണാത്ത കല്യാണമായ്
(ഞാനും വരട്ടേ..)
Movie/Album name: Chathikkaatha Chanthu
Artists