ഹൃദയ രാഗമഴ പൊഴിയും ആത്മ സുഖം മനതാരിൽ വിടരും കവിതേ ഈ മരുഭൂമിയിൽ കുളിരേകും വർഷമായ് അകതാരിൽ നീ വന്നു നിറയൂ (ഹൃദയരാഗ...)
സൂര്യനാളമായ് ഞാനിന്നു ഇരുളിൻ മറ നീക്കവേ സൂര്യകാന്തി പോൽ ഞാനീ സന്ധ്യയിൽ ഏകയാകും ഇനിയും വിടരും പുതുവെയിൽ ആ.. നമ്മൾ ഒന്നാകുവാൻ നാദം ചേരും രാഗം മൂളും ഗാനം പാടും (ഹൃദയരാഗ...)
നീലരാവിന്റെ മാറിൽ തിങ്കളായ് വന്നു ഞാൻ നിന്നിൽ അലിയുമീ യാമം പുണ്യമാകുമീ ജന്മം വിടരും ഈ പൂക്കളിൽ ആ...ആ... ഉയിരിൽ ഒന്നാകുവാൻ സ്നേഹം തേടും ജീവൻ പോലെ ഞാനും നീയും (ഹൃദയരാഗ...)